Monday, May 19, 2025

രഞ്ജി ട്രോഫി ഫൈനൽ ഇന്നുമുതൽ

Must read

- Advertisement -

രഞ്ജി ട്രോഫി ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റ് ഫൈനൽ ഇന്ന് മുംബൈ- വിദർഭ പോരാട്ടം. രഞ്ജി ട്രോഫി ചരിത്രത്തിൽ ഏറ്റവുമധികം തവണ ജേതാക്കളായ മുംബൈ (41) തങ്ങളുടെ 42-ാം കീരിടം തേടിയാണ് ഇന്നിറങ്ങുന്നത്. മറുവശത്ത് ആഭ്യന്തര ക്രിക്കറ്റിൽ സമീപകാലത്തെ മികച്ച പ്രകടനങ്ങളുടെ ബലത്തിലാണ് വിദർഭയുടെ വരവ്. മത്സരം രാവിലെ 9.30 മുതൽ. ക്യാപ്റ്റൻ അജിങ്ക്യ രഹാനെയിൽ തുടങ്ങി ശ്രേയസ് അയ്യർ, ഷാർദൂൽ ഠാക്കൂർ, പൃത്വിഷാ അടക്കം താരസമ്പന്നമായ ടീമുമായാണ് മുംബൈയുടെ വരവ്. ടൂർണമെന്റ്റിൽ ഉടനീളം പുലർത്തിയ ഓൾറൗണ്ട് മികവ് ഫൈനലിലും തുടരാനാകുമെന്നാണ് വിദർഭ ക്യാപ്റ്റൻ അക്ഷയ് വഡേക്കറുടെയും സംഘത്തിന്റെയും കണക്കുകൂട്ടൽ.

See also  വേകാത്ത ബിരിയാണി, ഹോട്ടലിൽ കൂട്ടയടി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article