നാടിനെ നടുക്കിയ കട്ടപ്പന ഇരട്ടക്കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിജയനെ കൊലപ്പെടുത്തിയത് ചുറ്റിക കൊണ്ട് തലക്കടിച്ചാണെന്നും നവജാതശിശുവിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്നും എഫ്‌ഐആറില്‍ പറയുന്നു.
വിജയനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും മകനും ഉള്‍പ്പെടെ മൂന്ന് പ്രതികളാണുള്ളത്. നിതീഷ്, വിജയന്റെ ഭാര്യ സുമ, മകന്‍ വിഷ്ണു എന്നിവരാണ് പ്രതികള്‍. നവജാത ശിശുവിനെ കൊന്ന കേസില്‍ നിതീഷ്, വിജയന്‍, മകന്‍ വിഷ്ണു എന്നിവരാണ് പ്രതികള്‍.
രഹസ്യബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന് അറിഞ്ഞാലുണ്ടായ നാണക്കേട് മൂലമാണ് കൊലയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കയ്യിലിരുന്ന കുഞ്ഞിനെ വിജയന്‍ കാലിലും പിടിച്ച് നല്‍കിയപ്പോള്‍ നിതീഷ് മൂക്കും വായും തുണികൊണ്ട് മൂടിയാണ് ശ്വാസം മുട്ടിച്ച് കൊന്നത്. കൊലപ്പെടുത്തിയതിന് ശേഷം കുഞ്ഞിനെ തൊഴുത്തില്‍ കുഴിച്ചിടുകയാണുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്.
എല്ലാവര്‍ക്കുമെതിരെ കൊലപാതകം, തെളിവു നശിപ്പില്‍, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.