100 ദിവസ ഭാരതീയ നൃത്തോത്സവം ഇന്ന് മുതൽ

Written by Taniniram1

Published on:

പെരിങ്ങോട്ടുകര : ദേവസ്ഥാനത്ത് മുൻ ദേവസ്ഥാനാധിപതി കെ. വി. ദാമോദര സ്വാമികളുടടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള ഏഷ്യയിലെ തന്നെ പ്രഥമ നൂറുദിന ദേവസ്ഥാനം ഭാരത നൃത്തോത്സവത്തിന് തുടക്കമായി. രാവിലെ ദക്ഷിണാമൂർത്തി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രശ്രീകോകോവിലിൽ നിന്നു കൊളുത്തിയ ദീപം വേദിയിലെ ഭദ്രദീപത്തിലേക്ക് പകർന്ന് ദേവസ്ഥാനാധിപതി ഡോ. ഉണ്ണിദാമോര സ്വാമികൾ നൂറുദിന നൃത്തോത്സവത്തിന് തിരിതെളിയിച്ചു.

ഏഷ്യയിലെ ആദ്യത്തെ സംരംഭമായ ഈ നൃത്തോത്സവത്തിൽ തനത് ഭാരതീയ നൃത്തരൂപങ്ങളായ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കൂടിയാട്ടം, ഓട്ടൻതുള്ളൽ, കഥകളി, യക്ഷഗാനം, തിരുവാതിരക്കളി എന്നിവയുടെ സംഗമ വേദിയായി ദേവസ്ഥാനം മാറും. ഇന്ന് മുതൽ ജൂൺ 16 വരെ തുടർച്ചയായാണ് നൃത്തോത്സവം നടക്കുന്നത്. രാവിലെ 9.30 മുതൽ ഉച്ചക്ക് 12.30 വരെയാണ് നൃത്തോത്സവം. കേരള കലാമണ്ഡലം വൈസ് ചാൻസലർ പത്മവിഭൂഷൺ ഡോ. മല്ലികാ സാരാഭായ് ഓൺലൈനിലൂടെ നൃത്തോത്സവം ഉൽഘാടനം ചെയ്തു. .ദേവദാസ് സ്വാമികൾ, വേണുഗോപാലസ്വാമികൾ, സ്വാമിനാഥൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. തുടർന്ന് യു.എ. ഭരതനാട്യം ക്ലാസിക്കൽ റിഥംസിലെ ഗുരു രോഹിണി ആനന്ദും, സ്മൃതി ഷേണായും സംഘവും ഭരതനാട്യം അവതരിപ്പിച്ചു. കാക്കനാട്ട് പാട്ടുപുറക്കാവ് നൃത്തവിദ്യാലയത്തിൻ്റെ തിരുവാതിര കളിയും നടന്നു. ചലച്ചിത്ര നടി കൃപ അവതാരകയായിരുന്നു.

See also  ബാലിയിൽ വെക്കേഷൻ അടിച്ചുപൊളിച്ച് ദിയയും അശ്വിനും

Related News

Related News

Leave a Comment