- Advertisement -
തൃശൂർ : അയ്യന്തോൾ:കെഎസ്എസ്പിയു പുഴക്കൽ ബ്ലോക്ക് വനിത കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സാർവദേശീയ വനിതാ ദിനം ആചരിച്ചു.അയ്യന്തോൾ പെൻഷൻ ഭവനിൽ പ്രസിഡൻറ് ശാന്താമണിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ താര അതിയടത്ത് ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി .ജില്ലാ ജോ.സെക്രട്ടറി രാമചന്ദ്രൻ മാസ്റ്റർ ,ജില്ലാ കമ്മിറ്റി അംഗം റീത്താ മാത്യൂസ് ,ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് സി.ഒ. കൊച്ചു മാത്യു ,സെക്രട്ടറി രാമചന്ദ്രൻ . ടി, അശോകൻ.സി.ജി എന്നിവർ ആശംസകൾ നേർന്നു. സി.പി. മേരി സ്വാഗതവും പി.കെ.കോമളവല്ലി ടീച്ചർ നന്ദിയും പറഞ്ഞു.