കൊടുങ്ങല്ലൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കൊടുങ്ങല്ലൂർ മേഖല വനിതാ ഫോറം അന്താരാഷ്ട്ര വനിതാ ദിനാഘോഷം നടത്തി. മേത്തല രാജീവ് ഭവ നിൽ നടന്ന ചടങ്ങ് കൊടുങ്ങല്ലൂർ കോടതിയിലെ പ്രമുഖ അഭിഭാഷക കെ എം നൂർജഹാൻ ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണവും അവരുടെ അവകാശസംരക്ഷണവും ഇനിയും കൂടുതൽ കാര്യക്ഷമമായി പ്രായോഗിക തലത്തിൽ കൊണ്ട് വരുവാൻ പൊതു സമൂഹം പ്രതിജ്ഞാബദ്ധമാണെന്ന് അഡ്വക്കേറ്റ് നൂർജഹാൻ പറഞ്ഞു.
കെ എസ് എസ് പി എ നാട്ടിക ബ്ലോക്ക് പ്രസിഡന്റ് കെ സി മൈത്രി യോഗത്തിൽ അധ്യക്ഷയായി. ബയോളജിക്കൽ സയൻസിൽ പി എച് ഡി നേടിയ കോട്ടപ്പുറം സ്വദേശി എവിലിൻ എം ആന്റോയെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. കെ എസ് എസ് പി ഏ ജില്ലാ ജോയിന്റ് സെക്രട്ടറി കൊച്ചു ത്രേസ്യ ജെ മുരിങ്ങാതേരി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഏ വഹീദ സ്വാഗതവും കെ എച്ഛ് ലൈല നന്ദിയും പറഞ്ഞു. സി ബി ജയലക്ഷ്മി, ടി എം കുഞ്ഞുമൊയ്തീൻ,പി ആ ർ സത്യനാഥൻ വി സി കാർത്തികേയൻ, പി എൻ മോഹനൻ, ഈ ആർ ലൈല,എം എസ് റാണി, റീനാദേവി, കെ കെ ചാന്ദ്നി,എം നന്ദിനി,പി എ സൈതു മുഹമ്മദ്, പി എ മുഹമ്മദ് സഗീർ,ജിനരാജൻ, ഒ സി മുരളീധരൻ,വി ആ ർ രാജേന്ദ്രൻ, കെ എ ഹൌദ്രോസ്, പി എം തോമസ്, പി ജി കൃഷ്ണനുണ്ണി എന്നിവർ പ്രസംഗിച്ചു.
എവിലിൻ എം ആന്റോ മറുപടി പ്രസംഗം നടത്തി.
കെ എസ് എസ് പി എകൊടുങ്ങല്ലൂർ മേഖലഅന്താരാഷ്ട്ര വനിതാ ദിനാഘോഷം
Written by Taniniram1
Published on: