ഉടൻ എത്തുന്നു വീര്യം കുറഞ്ഞ മദ്യം

Written by Taniniram Desk

Published on:

മദ്യപാനികൾക്കൊരു സന്തോഷ വാർത്ത. വീര്യം കുറഞ്ഞ മദ്യം വില്‍ക്കാന്‍ വൻകിട കമ്പനികൾ എത്തുന്നു. ബീയറിനെക്കാൾ വീര്യമുള്ളതും എന്നാൽ മറ്റു ബ്രാൻഡഡ് മദ്യത്തേക്കാൾ വീര്യം കുറഞ്ഞതുമായ മദ്യം വിൽക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിൽ വൻ തുക നികുതി ഇനത്തിൽ തന്നെ നൽകിയാണ് മദ്യസേവ നടത്തുന്നത്. എന്നാൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് ലഭിക്കുന്നതോടെ മദ്യപാനികൾക്ക് കുറഞ്ഞ ചിലവിൽ തന്നെ മദ്യം നുണയാം .

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചാകും വില്പനയ്‌ക്കെത്തുക. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി നിരക്കില്‍ വരുത്തേണ്ട മാറ്റത്തെ സംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിച്ചു. നിലവിലെ മദ്യപാനികൾക്ക് കണക്കനുസരിച്ച് 400 രൂപയ്ക്ക് മുകളില്‍ വിലയുള്ള ഫുള്‍ ബോട്ടില്‍ മദ്യത്തിന് 251 ശതമാനവും 400ല്‍ താഴെയുള്ളതിന് 241 ശതമാനവുമാണ് നികുതി. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി 80 ശതമാനം വരെയാക്കണമെന്നാണ് കമ്പനിയുടെ ആവശ്യമെങ്കിലും ഇത് അംഗീകരിക്കുമോ എന്നത് സംശയമാണ് .

വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കിയാല്‍ വില്‍പ്പന അതനുസരിച്ചു കൂടുമെന്നാണ് ഉത്പാദകര്‍ പറയുന്നത് . മദ്യത്തിലെ ആല്‍ക്കഹോളിന്റെ അളവ് 20 ശതമാനമാകുമ്പോള്‍ നികുതി ഇളവ് വേണമെന്നാണ് ആവശ്യം. വീര്യം കുറഞ്ഞ മദ്യ ഉത്പാദനം കൂട്ടാന്‍ നികുതി കുറയ്ക്കണമെന്ന് നാളുകളായി മദ്യ ഉത്പാദകര്‍ ആവശ്യപ്പെടുന്നുണ്ട്. ഈ അടുത്ത കാലത്താണ് ഇതിന്മേല്‍ സമ്മര്‍ദ്ദം ശക്തമാകുന്നതും സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കാന്‍ തീരുമാനിച്ചതും . തുടര്‍ന്ന് നികുതി കമ്മീഷണറോട് റിപ്പോര്‍ട്ടും തേടിയിരുന്നു. ഈ ആവശ്യത്തെ നേരത്തെ ശക്തമായി എതിര്‍ത്ത നികുതി കമ്മീഷണര്‍ ഇപ്പോള്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. മറ്റൊരു ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ അധിക ചുമതല നല്‍കിയിരിക്കുന്നത്.

See also  ബാർക്കോഴക്കേസ് അവസാനിക്കുന്നു; മദ്യനയം മാറ്റാൻ ബാറുടമകൾ കോഴ നൽകിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്; റിപ്പോർട്ട് ഉടൻ സമർപ്പിക്കും

Leave a Comment