അടിയുടെ ഇടിയുടെ പൊടിപൂരം; കാമുകനൊപ്പം ഉറങ്ങിയെന്ന് ആരോപിച്ച് യുവതി കൗമാരക്കാരിയെ മര്‍ദ്ധിച്ചു; വീഡിയോ വൈറല്‍

Written by Web Desk2

Published on:

സാമൂഹിക മാദ്ധ്യങ്ങള്‍ വഴി പലതരത്തിലുള്ള വീഡിയോകളാണ് പ്രത്യക്ഷപ്പെടുന്നത്. ഇതിന്റെ സത്യാവസ്ഥ അറിയാതെ പലരും പല പല ദേശങ്ങളിലിരുന്നു കാണാറുമുണ്ട്; ഷെയര്‍ ചെയ്യാറുമുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

CCTV IDIOTS എന്ന എക്‌സ് ഉപയോക്താവ് കഴിഞ്ഞ ദിവസം ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഒരു യുവതി കൗമാരക്കാരിയെ മര്‍ദ്ധിക്കുന്ന വീഡിയോ. എന്നാല്‍ ആ വീഡിയോക്കൊപ്പം ഉണ്ടായിരുന്ന കുറിപ്പാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

CCTV IDIOTS വീഡിയോ പങ്കുവെച്ച് എക്‌സില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. ‘കാമുകനൊപ്പം ഉറങ്ങിയെന്ന് ആരോപിച്ച് യുവതി കൗമാരക്കാരിയെ തല്ലുന്നു.’ വീഡിയോ എക്‌സില്‍ വന്നതിന് ശേഷം പെട്ടെന്ന് വൈറലായി. ഏകദേശം എട്ടം ലക്ഷം പേരാണ് മണിക്കൂറുകള്‍ കൊണ്ട് വീഡിയോ കണ്ടത്.

ഒരു വീട്ടില്‍ നടക്കുന്ന അടിയായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. രണ്ട് യുവതികള്‍ തമ്മിലുള്ള അടി. അതില്‍ യുവതി കൗമാരക്കാരിയെ ഇടിക്കുകയും ചവിട്ടുകയും ചെയ്യുകയായിരുന്നു. ഇടയ്ക്ക് കയറി വരുന്ന ഒരു പട്ടി തെറിച്ചു പോകുന്നതും വീഡിയോയില്‍ കാണാം. ഇടിയുടെ ആഘാതത്തില്‍ കൗമാരക്കാരി വേദന കൊണ്ട് പുളയുകയായിരുന്നു. തല്ലരുതെന്ന് അപേക്ഷിച്ചെങ്കിലും യുവതി അത് തുടര്‍ന്നു. അവസാനം വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ യുവതി ആവശ്യപ്പെടുകയും പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്നതുമാണ് വീഡിയോയില്‍. സത്യാവസ്ഥ എന്താണെന്ന് അറിയില്ല. എന്തായാലും വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലാണ്.

See also  വടകര മോർഫ് വീഡിയോ വിവാദം: ശൈലജ ടീച്ചർക്കെതിരെ പരിഹാസ അമ്പെയ്തു ഷാഫിയും രാഹുൽ മാങ്കൂട്ടവും

Leave a Comment