എസ് പി സി വിദ്യാർത്ഥികളുടെ പാസിംഗ് ഔട്ട് പരേഡ്

Written by Taniniram1

Published on:

പട്ടിക്കാട്. പരിശീലനം പൂർത്തിയാക്കിയ എസ്പിസി കേഡറ്റുകളുടെ പാസ്സിങ്ങ് ഔട്ട് പരേഡ് കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ നടന്നു. പട്ടിക്കാട്, പീച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മുക്കാട്ടുകര ബേത്ലഹേം ഹൈസ്‌കൂൾ എന്നീ മൂന്ന് വിദ്യാലയങ്ങളിലെ കേഡറ്റുകളുടെ പാസ്സിങ്ങ് ഔട്ട് പരേഡ് ആണ് നടന്നത്. തൃശൂർ കോർപ്പറേഷൻ മേയർ എം.കെ വർഗ്ഗീസ് സല്യൂട്ട് സ്വീകരിച്ചു. എസ്‌പിസി എഡിഎൻഒ പ്രദീപ് സി.വി കേഡറ്റുകൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പരേഡ് കമാൻഡർ പട്ടിക്കാട് സ്കൂളിലെ അഭിനവ് കൃഷ്‌ണ വി.പി, പരേഡ്സെക്കന്റ് ഇൻ കമാൻഡർ പീച്ചി സ്കൂ‌ളിലെ അഭിനവ് ചെറിയാൻ, ആദിത്യൻ കെ.എസ്, ഫെബിൻ സി സാജൻ, ഗൗതം കെ ഗോപകുമാർ, ആര്യ ബിനു മാളവിക വി.എസ്, ആൻമരിയ ആൻറണി എന്നീ പ്ലാറ്റൂൺ ലീഡേഴ്സും ചേർന്ന് പരേഡിനെ നയിച്ചു. ആറ് പ്ലാറ്റൂണുകളായി 120 കേഡറ്റുകൾ പങ്കെടുത്തു.

ചടങ്ങിൽ ഒല്ലൂർ സബ് ഡിവിഷൻ എസ് പി മുഹമ്മദ് നദീം, ഐപിഎസ് പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രമോദ് കൃഷ്ണൻ, ജെ.സി മണ്ണുത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ സജീഷ് എ.കെ., സിറ്റി എസ്‌പിസി എഡിഎൻഒ പ്രദീപ് സി വി, കോർപ്പറേഷൻ കൗൺസിലർ ശ്യാമള മുരളീധരൻ, പ്രധാന അധ്യാപകരായ വി.കെ ഷൈലജ, കെ.എം ഡെയ്‌സി, സിസ്റ്റർ ജാൻസി റോസ് തുടങ്ങിയവരും പങ്കെടുത്തു. പരിശീലകരായ ഡ്രിൽ ഇൻസ്ട്രക്ടർമാരായ സൗമ്യ എ.എസ്,ജയപ്രകാശ്സി.സി, ജയശ്രീ എം.എസ്, ജൈനോ പി.ജെ, വിഷ്‌ണു എസ്, ശില്പ ഡി അറയ്ക്കൽ എന്നിവരെയും എസ് പി സി സിപിഒ മാരായ ബിന്ദു എ.കെ, സ്‌മിത വി.ടി, സീമ സി. ആർ, ശ്രീകല ടി.ആർ, സജിത എം.പി, അനിഷ എം.എ എന്നിവരെയും ആദരിച്ചു. പിടിഎ പ്രതിനിധികൾ, രക്ഷകർത്താക്കൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.

See also  കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിന് അംഗീകാരം

Leave a Comment