വനിതകൾക്ക് പ്രതിമാസം 1000 രൂപ വീതം; പദ്ധതിയുമായി അരവിന്ദ് കേജ്രിവാൾ

Written by Taniniram CLT

Published on:

വനിതകൾക്ക് പ്രതിമാസം 1000 രൂപ വീതം സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയുമായി അരവിന്ദ് കേജ്രിവാൾ (Arvind Kejriwal). പതിനെട്ട് വയസിന് മുകളിലുള്ള സ്ത്രീകൾക്ക് വേണ്ടിയാണ് പദ്ധതി. പദ്ധതിയുടെ രജിസ്ട്രേഷൻ ഉടൻ ആരംഭിക്കുമെന്ന് കേജ്രിവാൾ പറഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രി അതിഷി (Atishi Marlena Singh) നിയമസഭയിൽ അവതരിപ്പിച്ച ബജറ്റി (Budget) ലാണ് പദ്ധതി പ്രഖ്യാപിച്ചത്.

സർക്കാരിന്റെ പെൻഷൻ ഉൾപ്പെടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കാത്തവർ, സർക്കാർ ജീവനക്കാരല്ലാത്തവർ, ആദായ നികുതി നൽകേണ്ടാത്തവർ എന്നിവർക്ക് വേണ്ടിയാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡൽഹിയിലെ വോട്ടർ പട്ടികയിൽ പേരുണ്ടാവണം. അർഹതയുള്ളവർ അപേക്ഷാ ഫോമിനൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം, ആധാർ കാർഡിന്റെ കോപ്പി, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ നൽകണം.

പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി വനിതകൾ റജിസ്ട്രേഷൻ സംബന്ധിച്ചുള്ള വിവരം തേടിയതായി കേജ്രിവാൾ വ്യക്തമാക്കി. പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

Related News

Related News

Leave a Comment