- കലാവിരുന്നിൽ നിരീക്ഷയുടെ നാടകവും സയൻസ് ഫിക്ഷൻ നൃത്തവും ഉഗാണ്ടൻ കരകൗശലവും
- ക്രാഫ്ട്സ് വില്ലേജിൽ അതിഥി രാജ്യമായി ഉഗാണ്ടയും അതിഥി സംസ്ഥാനമായി ഒഡീഷയും
കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ (Kerala Arts and Crafts Village)വനിതാ വാരത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന “വൗ വീക്കിന്”(WoW Week) ഇന്ന് തുടക്കം. മല്ലിക സാരാഭായ് (Mallika Sarabhai)അവതരിപ്പിക്കുന്ന ‘Past forward' എന്ന നൃത്ത ശില്പത്തോടെ വൈകിട്ട് 7നാണ് പരിപാടി ആരംഭിക്കുന്നത്.
രണ്ടാം ദിവസമായ ബുധനാഴ്ച വൈകിട്ട് 7 -നും 7.15 നും ചിത്ര-അഖില കൂട്ടുകെട്ടിന്റെ മോഹിനിയാട്ടവും, ശ്രുതിയുടെ ഭാരതനാട്യവുമുണ്ടാകും. ലോകത്തിൽ തന്നെ ആദ്യ സയൻസ് ഫിക്ഷൻ(Science Fiction) നോവലായ
‘സോംനിയം‘ ഗായത്രി മധുസൂദനൻ മോഹിനിയാട്ടത്തിലൂടെ ‘നിലാക്കനവ് ‘എന്ന പേരിൽ അവതരിപ്പിക്കും.
മൂന്നാം ദിവസം വൈകിട്ട് 7 നു ഷീന കലാമണ്ഡലം അവതരിപ്പിക്കുന്ന ‘നവദുർഗ്ഗ ‘ഭരതനാട്യ ശില്പമുണ്ടാകും. വനിതാ ദിനമായ മാർച്ച് 8 വൈകിട്ട് 7 നു നിരീക്ഷ സ്ത്രീ നാടക വേദിയുടെ `ആന്തിക‘ നാടകം അരങ്ങേറും.
മാർച്ച് 9 ശനിയാഴ്ച 6 .30 നു വയനാട് (Wayanad)ട്രൈബൽ മ്യൂസി ബാൻഡിന്റെ ആദിവാസി നാടൻ സംഗീത വിരുന്നും 7 .15 നു രാജലക്ഷ്മി നയിക്കുന്ന മ്യൂസിക് ബാൻഡും ഉണ്ടായിരിക്കും.
അവസാനം ദിനമായ ഞായറാഴ്ച വൈകിട്ട് 7 .45 നു ചലച്ചിത്രതാരം റിമ കല്ലിങ്കലിന്റെ(Rima Kallinkal) ‘മാമാങ്കം’ (Mamankam)ഡാൻസ് കമ്പനിയുടെ ‘നെയ്ത്’ നൃത്തശില്പവും ഉണ്ടാകുന്നതാണ് . വൈലോപ്പിള്ളി സംസ്കൃതിഭവൻ(Vyloppilly) ഒരുക്കുന്ന കേരളകവികളുടെ കാവ്യലോകത്തിലൂടെയുള്ള സഞ്ചാരമായ ‘കാവ്യാ കൈരളി ‘യോടെ ഈ ‘വീക്കിന്’ തിരശീല വീഴും.