Saturday, April 5, 2025

വിശ്രമജീവിതത്തിന് യാത്രയയപ്പ്

Must read

- Advertisement -

കൊടുങ്ങല്ലൂർ: ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം വിരമിക്കുന്ന പ്രധാനധ്യാപകർക്കും നൂൺമീൽ ഓഫീസർക്കും യാത്രയയപ്പ് നൽകി.
കൊടുങ്ങല്ലൂർ ബി.ആർ. സി ഹാളിൽ നടന്ന ചടങ്ങിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ CR ഗീത അധ്യക്ഷത വഹിച്ചു.
കൈപ്പമംഗലം എം.എൽ എ ഇ ടി ടൈസൺ മാസ്റ്റർ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫോറം ട്രഷറർ ലത ടീച്ചർ, തൃശൂർ ഡയറ്റ് ഫാക്കൽറ്റി മുഹമ്മദ് റാഫി വെള്ളാങ്കല്ലൂർ ബി.പി.സി ഗോഡ്വിൻ, ട്രെയ്നർ മാരായ റസിയ, ശ്രീപാർവ്വതി , സീനിയർ സൂപ്രണ്ട് സുമ , ഷീന ടീച്ചർ, ഷീബ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.

സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാനധ്യാപകരായ ജി. എൽ പി. എസ് വെമ്പല്ലൂരിലെ HM ശ്രീരേഥ ടീച്ചർ, UPS പുല്ലൂറ്റ് എച്ച്. എം ഗീത ടീച്ചർ. GLPS കൊടുങ്ങല്ലൂർ എച്ച് എം. തുളസി ടീച്ചർ, GLPS പാലിയം തുരുത്ത് എച്ച്. എം. സാബിറ ടീച്ചർ , നൂൺ മീൽ ആഫീസർ സതീഷ് ബാബു എന്നിവർ മറുപടി പ്രസംഗം നടത്തി. ഉപഹാരസമർപ്പണവും സ്നേഹ വിരുന്നും യാത്രയയപ്പിനോടനുബന്ധിച്ച് നടന്നു. എച്ച്. എം. ഫോറം കൺവീനർ പി.എ. നൗഷാദ് മാസ്റ്റർ സ്വാഗതവും ജോയിൻ്റ് കൺവീനർ ഉഷാദേവി ടീച്ചർ നന്ദിയും പറഞ്ഞു. കൊടുങ്ങല്ലൂർ ഉപജില്ലയിലെ മുഴുവൻ പ്രധാനധ്യാപകരും , കൊടുങ്ങല്ലൂർ BRC, കൊടുങ്ങല്ലൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് എന്നിവിടങ്ങളിലെ ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു.

See also  തൃശ്ശൂരിൽ 60 കാരന്റെ ജീവനെടുത്ത് കാട്ടാന…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article