കൊടുങ്ങല്ലൂർ : പൊട്ടി കിടക്കുന്ന കേബിൾ വയറുകൾ അപകടം വരുത്തിവയ്ക്കുന്നു. എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂർ നഗരസഭയിലെ പുല്ലൂറ്റ് മേഖലയിലെ മെയിൻ റോഡുകളിലും ഇട റോഡുകളിലുമാണ് കേബിളുകൾ പൊട്ടി കിടക്കുന്നത്. വലിയ വാഹനങ്ങൾ പോകുമ്പോൾ മുകൾവശം തട്ടിയാണ് കേബിളുകൾ പൊട്ടുന്നത്. മാസങ്ങളായി ഇങ്ങനെ പല സ്ഥലങ്ങളിലും കേബിൾ പൊട്ടിവീണിട്ട് ഇരു ചക്ര വാഹനങ്ങൾ പോകുമ്പോൾ കേബിളുകൾ കുരുങ്ങി ചെറിയ ചെറിയ അപകടങ്ങൾ ഇവിടങ്ങളിൽ പതിവായിരിക്കുകയാണ്. കേബിൾ ഉടമസ്ഥരോട് പലപ്രാവശ്യം പരാതി പറഞ്ഞിട്ടും തങ്ങളുടേതല്ല എന്നു പറഞ്ഞ് ഒഴിവാക്കുകയാണ് പതിവ്. വലിയൊരു അപകടം ഉണ്ടാവുന്നതിന് മുൻപ് ഇത്തരം കേബിളുകൾ മാറ്റുന്നതിന് സത്വര നടപടി കൈകൊള്ളണമെന്ന് കോൺഗ്രസ് നേതാക്കളായ ഇ.എസ്. സാബു, കെ.പി. സുനിൽകുമാർ പി.വി. രമണൻ എന്നിവർ ആവശ്യപ്പെട്ടു.
പൊട്ടിക്കിടക്കുന്ന കേബിളുകൾ അപകടങ്ങൾ വരുത്തി വയ്ക്കുന്നുവെന്ന്

- Advertisement -