ലോക്സ‌ഭാ തിരഞ്ഞെടുപ്പ്; സ്വീപ് വി.ഐ.പി ടാഗ് ലൈൻ വീഡിയോ പ്രകാശനം ചെയ്തു‌

Written by Taniniram1

Updated on:

തൃശൂർ : ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷൻ ആൻഡ് ഇലക്ട്രൽ പാർട്ടിസിപ്പേഷൻ) പ്രചരണാർഥം തയ്യാറാക്കിയ വി.ഐ.പി ടാഗ് ലൈൻ (VIP Tag line)വീഡിയോ പ്രകാശനം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ഓൺലൈനായി നിർവഹിച്ചു. സമ്മതിദാന അവകാശത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്ന വി.ഐ.പി ടാഗ് ലൈൻ സംസ്ഥാന വ്യാപകമായി അവതരിപ്പിക്കുന്നതിന് പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. ‘വോട്ട് ഈസ് പവർ ആൻഡ് വോട്ടർ ഈസ് പവർഫുൾ’, ‘വോട്ട് ചെയ്യൂ വി.ഐ.പി ആകൂ’ എന്ന ആശയമാണ് വി. ഐ.പി(VIP) മുന്നോട്ടു വെയ്ക്കുന്നത്.

പൊതുജനങ്ങളെ സമ്മതിദാനവകാശം വിനിയോഗിക്കാൻ മുന്നോട്ട്എത്തിക്കുകയാണ് വി.ഐ.പി ക്യാമ്പയിനിന്റെ ലക്ഷ്യം. പൊതുവെ സമൂഹത്തിൽ സാമൂഹികമായും സാമ്പത്തികമായും സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും മുന്നിൽ നിൽക്കുന്ന പ്രധാനപ്പെട്ട ഒരു വിഭാഗം ജനങ്ങൾ എന്ന അർഥത്തെ മാറ്റിയെഴുതുക കൂടിയാണ് വി.ഐ.പി ക്യാമ്പയിൻ. വോട്ട് ചെയ്യാൻ അധികാരമുള്ള ഓരോ പൗരനുമാണ് യഥാർഥത്തിൽ വി.ഐ.പിയെന്നും ജനാധിപത്യ പ്രക്രിയയിൽ ഓരോ സമ്മതിദായകരും വഹിക്കുന്ന കർത്തവ്യം
എത്രത്തോളമാണെന്ന ആശയമാണ് ക്യാമ്പയിൻ മുന്നോട്ടു വെയ്ക്കുന്നത്. വലിപ്പചെറുപ്പ വ്യത്യാസമില്ലാതെ 18വയസ്സ് തികഞ്ഞവർ മുതൽ മുതിർന്ന പൗരന്മാർ വരെയുള്ളവർ വി.ഐ.പി.കളാകുന്ന സന്ദേശമാണ് ജില്ലയിൽ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ മുഖമുദ്ര.
അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർക്ക് കിലയിൽ നടത്തുന്ന പരിശീലനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ കലക്ടർ വി ആർ കൃഷ്‌ണതേജ അധ്യക്ഷനായി. മാർച്ച് എട്ട് വരെ നടക്കുന്ന പരിശീലനത്തിൽ 32 പേരാണ് പങ്കെടുക്കുന്നത്. ഐ ഐ ഐ ഡി ഇ എം നാഷണൽ ലെവൽ മാസ്റ്റർ ട്രെയിനർ ക്ലാസുകൾക്ക് നേതൃത്വം നൽകും. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എം സി ജ്യോതി സ്വാഗതം പറഞ്ഞ ചടങ്ങിൽ കേരള അഡീഷണൽ സി ഇ ഒ മാരായ പ്രേംകുമാർ, അദില അബ്ദുള്ള, അഡീഷണൽ സി ഇ ഒ ട്രെയിനി സി ശർമിള, അസിസ്റ്റന്റ് കലക്ടർ കാർത്തിക് പാണിഗ്രഹി, ഇലക്ഷൻ ജൂനിയർ സൂപ്രണ്ട് എം ശ്രീനിവാസ്, ഉപവരണാധികാരികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

See also  ടിക്കറ്റ് ചോദിച്ചതിന് ടിടിഇയ്ക്ക് മൂക്കില്‍ ഇടി; തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

Related News

Related News

Leave a Comment