Tuesday, May 20, 2025

കാലത്തിന്റെ കയ്യൊപ്പുകൾ പുസ്തക പ്രകാശനം നടത്തി

Must read

- Advertisement -

കൊടുങ്ങല്ലൂർ : ആരവ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ശ്രീജ അനിൽകുമാറിന്റെ കാലത്തിന്റെ കയ്യൊപ്പുകൾ എന്ന കവിത സമാഹാരംപ്രകാശിപ്പിച്ചു. ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാലയിൽ നടന്ന പ്രകാശന ചടങ്ങിൽ കേരള സാഹിത്യ വേദി പ്രസിഡന്റ് ജികെ പിള്ള അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ മുൻ ഡയറക്ടറും സാഹിത്യകാരനുമായ ഡോക്ടർ ഗോപിനാഥ് പനങ്ങാട് പ്രശസ്ത കവി ബക്കർ മേത്തലക്ക് നൽകി പുസ്തകം പ്രകാശിപ്പിച്ചു. ഡോക്ടർ പി ശാലിനി പുസ്തക പരിചയം നടത്തി. തങ്കരാജ് ആനപ്പുഴ ആശംസയും എഴുത്തുകാരി ശ്രീജ അനിൽകുമാർ മറുപടിയും പറഞ്ഞു. വായനശാല വൈസ് പ്രസിഡന്റ് എൻ എച്ച് സാംസൻ മാസ്റ്റർ സ്വാഗതവും സി എസ് ശ്രീകുമാർ നന്ദിയും പറഞ്ഞു.

See also  രാധികാ ശരത്കുമാർ വിരുദു നഗറിൽ ബി ജെ പി സ്ഥാനാർത്ഥി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article