തമിഴില്‍ ഗംഭീര അരങ്ങേറ്റത്തിന് സുരാജ്; എത്തുക സൂപ്പര്‍ താരത്തോടൊപ്പം

Written by Web Desk2

Published on:

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu). കോമഡി നടനായും സഹനടനായും പിന്നീട് സിരീയസ് വേഷങ്ങള്‍ ചെയ്തും മലയാളികളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന സുരാജ് ഇപ്പോള്‍ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്.

സൂപ്പര്‍ താരം ചിയാന്‍ വിക്രം (Chiyaan Vikram) നായകനായി എത്തുന്ന ചിത്രത്തിലാണ് സുരാജിന്റെ ഗംഭീര അരങ്ങേറ്റം. സുരാജ് ചിത്രത്തിലുണ്ടെന്നുള്ള പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ തന്നെ പുറത്ത് വിട്ടിട്ടുണ്ട്. നിര്‍ണായകമായ ഒരു കഥാപാത്രമായിരിക്കും ചിത്രത്തില്‍ സുരാജിനുള്ളതെന്നാണ് പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്.

എസ് യു അരുണ്‍ കുമാര്‍ (S U Arun Kumar) സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജി വി പ്രകാശ് കുമാറാണ് (G V Prakash Kumar) സംഗീതം ഒരുക്കുന്നത്. സുരാജിനെ കൂടാതെ എസ് ജെ സൂര്യയും (SJ Surya) പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നുണ്ട്. റിയാ ഷിബുവാണ് സിനിമ നിര്‍മ്മിക്കുന്നത്.

See also  റിലീസ് ചെയ്ത് എട്ടാം നാളില്‍ 50 കോടി ക്ലബ്ബില്‍; നേരിന്റെ വിജയത്തില്‍ നന്ദി അറിയിച്ച് മോഹന്‍ലാല്‍

Leave a Comment