തിരുവനന്തപുരം : വെള്ളം ചോദിച്ചെത്തുകയും തുടര്‍ന്ന് അത് എടുക്കാന്‍ പോയ യുവതിയെ കടന്ന് പിടിക്കുകയും ചെയ്ത 64 കാരന്‍ അറസ്റ്റില്‍. പട്ടാപകല്‍ നെയ്യാറ്റിന്‍കരയിലാണ് സംഭവം. കേസില്‍ മാരായമുട്ടം അമ്പലത്തറ പൂവന്‍കാല കുരിശടി സ്വദേശി ഗണപതിയെ പോലീസ് അറസ്റ്റ് ചെയ്തു. മാരായമുട്ടം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
രണ്ട് ദിവസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം. ഇയാള്‍ മാരായമുട്ടത്തുള്ള വീട്ടിലെത്തുകയും അവിടെ ഉണ്ടായിരുന്ന യുവതിയോട് വെള്ളം ചോദിക്കുകയുമായിരുന്നു. വെള്ളം എടുക്കാന്‍ പോയ യുവതിയുടെ പിറകെ പോയ ഇയാള്‍ കടന്നു പിടിക്കുകയായിരുന്നു. എന്നാല്‍ യുവതി നിലവിളിച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് മാരായമുട്ടം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.