ബഡ്‌സ് സ്‌കൂൾ കലോത്സവ ജേതാക്കൾക്ക് സ്വീകരണം നൽകി

Written by Taniniram1

Published on:

തൃശൂർ : സംസ്ഥാന ബഡ്‌സ് സ്‌കൂൾ (ഭിന്നശേഷി കുട്ടികളുടെ സ്‌കൂൾ) കലോത്സവത്തിൽ രണ്ടാം സ്ഥാനം നേടി തൃശൂരിന്റെ യശസ് ഉയർത്തിയ ജില്ലയിലെ ബഡ്‌സ് സ്കൂൾ കുട്ടികൾക്ക് കുടുംബശ്രീ ജില്ലാ മിഷൻ നൽകിയ സ്വീകരണം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണൻ, പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് സുബിത സുഭാഷ്, തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പത്മം, തൃശ്ശൂർ കോർപ്പറേഷൻ മെമ്പർ സെക്രട്ടറി എൻ സിന്ധു, കോർപ്പറേഷൻ സിഡിഎസ് 1 ചെയർപേഴ്സൺ സത്യഭാമ വിജയൻ, സിഡിഎസ് 2 ചെയർപേഴ്സൺ രജുല കൃഷ്ണകുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എ ഡോ. കവിത, അസിസ്റ്റന്റ് കോർഡിനേറ്റർമാരായ കെ കെ പ്രസാദ്, നിർമൽ എസ് സി, രാധാകൃഷ്ണൻ കെ, സിജുകുമാർ എ, ബ്ലോക്ക് കോഡിനേറ്റർ ജോമി ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ബഡ്‌സ് സ്കൂൾ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

See also  സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു

Related News

Related News

Leave a Comment