Friday, April 18, 2025

ജ്വാല-2.0; സ്വയംപ്രതിരോധ പരിശീലനം തുടങ്ങി

Must read

- Advertisement -

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജനമൈത്രി സുരക്ഷാ പദ്ധതിയുടെ അഭിമുഖ്യത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി സ്വയം പ്രതിരോധ പരിശീലന പരിപാടി ‘ജ്വാല-2.0’ തുടങ്ങി. പൊതുസ്വകാര്യ ഇടങ്ങളിൽ സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾ ആത്മവിശ്വാസത്തോടെ നേരിടുന്നതിന് സ്ത്രീകളെ ശാക്തീകരിക്കുയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ കീഴിൽ വിദഗ്‌ധ പരിശീലനം ലഭിച്ച മാസ്റ്റർ ട്രെയിനർമാരുടെ ശിക്ഷണത്തിൽ രണ്ട് മണിക്കൂറിന്റെ വിവിധ ബാച്ചുകളായാണ് പരിശീലനം നൽകുന്നത്. രാവിലെ 9 മണി, 11 മണി, ഉച്ചയ്ക്ക് ശേഷം രണ്ട് മണി, നാലു മണി എന്നിങ്ങനെ നാലു ബാച്ചുകളായാണ് പരിശീലനം.

See also  രാജ്യത്തെ പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിൽ നട്ടം തിരിയുമ്പോൾ ഹരിതതീരമായി തൃശൂർ ദേശീയ വായുനിലവാര സൂചികയിൽ രാജ്യത്ത് നാലാം സ്ഥാനം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article