എസ്എസ്എൽസി പരീക്ഷ നാളെ തുടങ്ങും

Written by Taniniram1

Updated on:

തിരുവനന്തപുരം : ഈ ​വ​ർ​ഷ​ത്തെ എ​സ്.​എ​സ്.​എ​ൽ.​സി/​ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി/​എ.​എ​ച്ച്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക​ൾ തിങ്കളാഴ്​​ച തു​ട​ങ്ങും. സം​സ്ഥാ​ന​ത്തെ 2955 കേ​ന്ദ്ര​ങ്ങ​ളി​ലും, ല​ക്ഷ​ദ്വീ​പി​ലെ ഒ​മ്പ​തും, ഗൾഫ് മേ​ഖ​ല​യി​ലെ ഏ​ഴും കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി 4,27,105 വിദ്യാ​ർ​ഥി​ക​ൾ റെ​ഗു​ല​ർ വി​ഭാ​ഗ​ത്തി​ൽ പ​രീ​ക്ഷ എ​ഴു​തും.ഇ​തി​ൽ 2,17,525 പേ​ർ ആ​ൺ​കു​ട്ടി​ക​ളും 2,09,580 പേ​ർ പെ​ൺ​കു​ട്ടി​ക​ളു​മാ​ണ്. സ​ർ​ക്കാ​ർ സ്‌​കൂ​ളു​ക​ളി​ൽ 1,43,557ഉം ​എ​യ്​​ഡ​ഡി​ൽ 2,55,360ഉം ​അ​ൺ എ​യ്​​ഡ​ഡി​ൽ 28,188 പേ​രും പ​രീ​ക്ഷ​യെ​ഴു​തും. ഗ​ൾ​ഫി​ൽ 536 കു​ട്ടി​ക​ളും, ല​ക്ഷ​ദ്വീ​പി​ൽ 285 പേ​രും പ​രീ​ക്ഷ എ​ഴു​തു​ന്നു​ണ്ട്. മാ​ർ​ച്ച് 25നാ​ണ്​ പ​രീ​ക്ഷ അ​വ​സാ​നി​ക്കു​ക.

Leave a Comment