ഇന്ത്യയില്‍ ആദ്യമായി റാഗ്ഗിംഗ് നിരോധന നിയമം വരാന്‍ കാരണമായ ആ ദാരുണ സംഭവം(Prohibition of Ragging Act)

Written by Taniniram Desk

Updated on:

ആര്യ ഹരികുമാര്‍

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർഥ് റാഗിങ്ങിനെ തുടർന്ന് കൊല്ലപ്പെട്ട സംഭവം ചർച്ചയാകുമ്പോൾ “പ്രൊഹിബിഷൻ ഓഫ് റാഗിങ് ആക്ട് “കേരളത്തിൽ നോക്കുകുത്തി ആകുകയാണോ എന്ന സംശയം ഉയരുന്നു.

ഇന്ത്യയിൽ നൂറുകണക്കിന് കുടുംബങ്ങളെ കണ്ണീർക്കയത്തിലേക്ക് തള്ളിവിട്ട കിരാത പേക്കൂത്താണ് റാഗിങ്(Ragging).
ക്രൂരമായ റാഗിങ്ങ് കാരണം നൂറു കണക്കിന് വിദ്യാർത്ഥികൾ ജീവിതം തന്നെ പാതി വഴിയിൽ ഉപേക്ഷിച്ചു മരണത്തെ അഭയം പ്രാപിച്ചിട്ടുണ്ട്. നിരവധി രക്ഷകർത്താക്കൾ ഏക മകളെയും മകനെയും നഷ്ടപ്പെട്ട് നിരാലംബരായി ഇന്നും ജീവിക്കുന്നു. റാഗിങ് (Ragging)ഇരകൾ കൂടുതലും പ്രൊഫഷണൽ കോളേജുകളിൽ എന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം.

മദ്രാസ് യൂണിവേഴ്സിറ്റിയിലെ (Madras University)വൈസ് ചാൻസിലറായിരുന്ന (Vice Chancellor)പി. കെ പൊന്നുസാമിയുടെ (P.K. Ponnuswami)മകനായിരുന്നു പൊൻ നവരസു (Pon Navarasu). തമിഴ്നാട് (Tamil Nadu)ചിദംബരം(Chidambaram) ജില്ലയിലെ രാജ മുത്തയ്യ മെഡിക്കൽ കോളേജിലെ (Raja Muthayya Medical College)ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു .1996 ലെ ദീപാവലി (Deepavali)ദിനം അവധിക്കു വീട്ടിൽ എത്തുമെന്ന് അറിയിച്ചിരുന്ന മകൻ എത്താത്തതിനെ തുടർന്ന് പൊന്നുസ്വാമി മകനെ തേടി ഇറങ്ങി. എന്നാൽ ഫലം കണ്ടില്ല . നവംബർ 10 നു പോലീസിൽ പരാതി നൽകി .തൊട്ടടുത്ത ദിവസം ഇതേ കോളേജിലെ സീനിയർ MBBS വിദ്യാർത്ഥിയായ ജോൺ ഡേവിഡ് (John David)കോടതിയിൽ കീഴടങ്ങി . അപ്പോഴും പൊൻ നവരസുവിനെ(Pon Navarasu) കണ്ടെത്താൻ കഴിഞ്ഞില്ല . ഒടുവിൽ, പോലീസിന്റെ ചോദ്യം ചെയ്യലിൽ നവംബർ 6 നു നവരസുവിനെ കൊലപ്പെടുത്തിയതായി ജോൺ ഡേവിഡ് സമ്മതിച്ചു.

അതി ക്രൂരമായ റാഗിങ്ങിനിടെയാണ് പൊൻ നവരസു കൊല്ലപ്പെട്ടത്. ഹോസ്റ്റൽ മുറിയിൽ നടന്ന റാഗിങ്ങിനിടയിൽ തന്റെ സ്ലിപ്പർ ചെരുപ്പ് നക്കി തുടയ്ക്കാൻ ജോൺ ഡേവിഡ് ആജ്ഞാപിച്ചത് നിരസിച്ചതോടെ മണിക്കൂറുകൾ നീണ്ട കൊടീയ പീഡനം തുടർന്നു . ഒടുവിൽ മരണത്തിനു കീഴടങ്ങിയ പൊൻ നവരസുവിന്റെ മൃതദേഹം തന്റെ സർജിക്കൽ പഠന ഉപകരണങ്ങൾ കൊണ്ട് കഷ്ണം കഷ്ണമാക്കി വെട്ടി അരിഞ്ഞ് തമിഴ്നാടിന്റെ (Tamilnadu)വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ചു.

നവരസുവിൻ്റെ കൊലപാതകത്തിൽ ജോൺ ഡേവിഡ് ശിക്ഷിക്കപ്പെട്ടു .1998 മാർച്ച് 11-ന് കടലൂർ ജില്ലാ സെഷൻസ് കോടതി (District Session Court)ഇരട്ട ജീവപര്യന്തം വിധിച്ചു. മദ്രാസ് ഹൈക്കോടതി (Madras Highcourt)2001 ഒക്ടോബർ 5-ന് വിധി റദ്ദാക്കി ഇയാളെ കുറ്റവിമുക്തനാക്കി. തമിഴ്നാട് സർക്കാർ ഇന്ത്യൻ സുപ്രീം കോടതിയിൽ (Supreme Court)അപ്പീൽ നൽകി . 2011 ഏപ്രിൽ 20-ന്, മദ്രാസ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയ വിധി സുപ്രീം കോടതി (Supreme Court)റദ്ദാക്കുകയും കീഴ്‌ക്കോടതിയുടെ ശിക്ഷ സ്ഥിരീകരിക്കുകയും ചെയ്തു. ഇരട്ട ജീവപര്യന്തം ഒന്നിച്ച് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

സ്വകാര്യ മെഡിക്കൽ എഞ്ചിനീയറിംഗ് പഠനത്തിന് തമിഴ്നാട്ടിലേക്കു മക്കളെ അയച്ച കേരളത്തിലെ രക്ഷകർത്താക്കൾ ഭയചകിതരായി. . തമിഴ്നാടിനെ മാത്രമല്ല ഇന്ത്യയെ പിടിച്ചുലച്ച ക്രൂരമായ കൊലപാതകത്തെ തുടർന്ന് അന്നത്തെ ജയലളിത (Jayalalitha )സർക്കാർ കർശന നടപടികൾ ആരംഭിച്ചു. അതിന്റെ ഭാഗമായി Prohibition of Ragging Act ഓർഡിനൻസ് (Ordinance)പുറപ്പെടുവിച്ചു. പിന്നിട് വന്ന കരുണാനിധി (Karunanidhi)സർക്കാർ അസ്സെംബ്ലയിൽ നിയമം പാസ്സാക്കി. അങ്ങനെ ഇന്ത്യയിൽ ആദ്യമായി റാഗിങ് നിരോധന നിയമം പ്രാബല്യത്തിൽ വന്ന സംസ്ഥാനമായി തമിഴ്നാട് മാറി.

Leave a Comment