വിഎസ് സുനിൽകുമാർ ഇന്നസെന്റിന്റെ വീട് സന്ദർശിച്ചു

Written by Taniniram1

Published on:

ഇരിങ്ങാലക്കുട : ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം എൽഡിഎഫ് സ്ഥാനാർഥി വിഎസ് സുനിൽകുമാർ നടനും മുൻ എംപിയും ആയിരുന്ന ഇന്നസെന്റിന്റെ വീട് സന്ദർശിച്ചു. ഇന്ന് രാവിലെ ഇരിങ്ങാലക്കുടയിൽ പ്രചരണം നടത്തുമ്പോഴാണ് മുൻ എംപിയുടെ വീട്ടിലെത്തിയത്. ഇന്നസെന്റിന്റെ ഭാര്യ ആലീസും മകൻ സോണറ്റും സ്ഥാനാർത്ഥിയെ സ്വീകരിച്ചു. ഇന്നസെന്റ് എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായാണ് ലോക്ഭയിലേക്ക് ജയിച്ചത്‌. ലോകസഭാംഗമായിരിക്കെ ഇന്നസെന്റ് നാടിന് വേണ്ടി ചെയ്ത പ്രവർത്തനങ്ങൾ വിഎസ് സുനിൽകുമാർ ഓർമ്മിച്ചു. ഇന്നസെന്റിന്റെ കുടുംബാംഗങ്ങൾ സ്ഥാനാർത്ഥിക്ക് വിജയാശംസകൾ നേർന്നു.

Leave a Comment