വേനൽക്കാലം : മുന്നൊരുക്കങ്ങൾ ചർച്ച ചെയ്ത് റവന്യൂ മന്ത്രി കെ. രാജൻ

Written by Taniniram1

Published on:

തൃശൂർ. ജില്ലയിലെ വേനൽക്കാല മുന്നൊരുക്കം ചർച്ച ചെയ്യാൻ റവന്യൂ മന്ത്രി കെ. രാജൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അതികഠിനമായി എത്തുന്ന വേനൽകാലത്തെ നേരിടാൻ വേണ്ട നടപടികൾ സംബന്ധിച്ച് ചർച്ച ചെയ്തു. അടുത്ത മൂന്നു മാസക്കാലയളവിലെ വേനലിനെ ഗൗരവമായി കണ്ടുകൊണ്ട് വിവിധ വകുപ്പുകൾ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. കുടിവെള്ളപ്രശ്ന‌ങ്ങൾക്ക് ക്രിയാത്മകമായ പരിഹാരം മുൻകൂട്ടി കാണണമെന്നും മന്ത്രി പറഞ്ഞു.

വ്യാപകമായി പൈപ്പുകൾ പൊട്ടുന്നത് തടയാൻ വേണ്ട നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് മന്ത്രി നിർദ്ദേശം നൽകി. ആദിവാസി മേഖലകളിലെ കുടിവെള്ളം ഉറപ്പുവരുത്തുവാനും വന്യജീവികൾക്ക് ജലലഭ്യത സാധ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചതായി വനം വകുപ്പ് അറിയിച്ചു. ഡാമുകളുടെ ജലനിരപ്പ് സംബന്ധിച്ച വിലയിരുത്തൽ, കുളങ്ങളുടെ നവീകരണം, കുടിവെള്ള വിതരണം, കാർഷിക മേഖലയിലെ പ്രശ്ന‌ങ്ങൾ നേരിടാനുള്ള നിർദ്ദേശങ്ങൾ തുടങ്ങിയവയും യോഗത്തിൽ ചർച്ച ചെയ്തു. ഓരോ സ്ഥലത്തിനും അനുയോജ്യമായ നിർദ്ദേശങ്ങൾ തയ്യാറാക്കുവാനും തൊഴിലാളികളുടെ സമയം സംബന്ധിച്ച ക്രമീകരണങ്ങൾ ഉറപ്പുവരുത്തുവാനും മന്ത്രി നിർദ്ദേശം നൽകി. രണ്ടാഴ്ചയ്ക്കുശേഷം വിലയിരുത്തൽ യോഗം ചേരാനും തീരുമാനം കൈക്കൊണ്ടു. കെ.കെ രാമചന്ദ്രൻ എംഎൽഎ, ജില്ലാ കളക്ടർ വി.ആർ കൃഷ്‌ണ തേജ, സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ, റൂറൽ പോലീസ് സൂപ്രണ്ട് നവനീത്ശർമ്മ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

See also  ജസ്ന തിരോധാന കേസിൽ തുടരന്വേഷണം; നടപടി പിതാവ് നല്‍കിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍

Leave a Comment