ഗതാഗതക്കുരുക്കിന് വിട….. ഈഞ്ചയ്‌ക്കൽ -ചാക്ക ഫ്ലൈ ഓവർ മുതൽ മുട്ടത്തറ അണ്ടർപാസ് വരെ മേൽപ്പാലം

Written by Taniniram Desk

Published on:

തിരുവനന്തപുരം (Thiruvananthapuram): ഈഞ്ചക്കലിലെ ഗതാഗതക്കുരുക്കി (Traffic jam in Eenchaikkal) ന് ഒന്നരവർഷത്തിനുള്ളിൽ പരിഹാരമാകും. മേൽപ്പാലത്തിന് കരാറെടുത്ത സ്വകാര്യ കമ്പനി പ്രാഥമിക നടപടികൾ തുടങ്ങി. വൈകാതെ നിർമ്മാണം ആരംഭിക്കും. ദേശീയപാത 66-ൽ കഴക്കൂട്ടം-മുക്കോല റീച്ചിലെ ബ്ലാക്ക് സ്‌പോട്ടുകൾ (Black spots in the Kazhakootam-Mukola reach) കണ്ടെത്തിയ നാലിടത്ത് പാലങ്ങളും അടിപ്പാതകളും നിർമ്മിക്കാനുള്ള കരാർ 95 കോടി രൂപയ്‌ക്കാണ് ഉറപ്പിച്ചത്. ഈഞ്ചയ്‌ക്കൽ മേൽപ്പാല (Eenchaikkal flyover) ത്തിന് 47 കോടി, ആനയറ അടിപ്പാത, പഴയകട മണ്ണയ്‌ക്കൽ മേൽപ്പാലം എന്നിവയ്‌ക്ക് 38 കോടി, തിരുവല്ലം പാലത്തിന് 10 കോടി എന്നിങ്ങനെയാണ് ടെൻഡർ ഉറപ്പിച്ചത്. ചെറിയാൻ വർക്കി കൺസ്ട്രക്ഷ(Cherian Varki Construction)നാണ് ടെൻഡറെടുത്തത്. മാർച്ച് പകുതിയോടെ നിർമാണം തുടങ്ങുമെന്നും കൃത്യസമയത്ത് പൂർത്തിയാക്കി മേൽപ്പാലം ജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്നും ദേശീയപാത അധികൃതർ പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് ഈഞ്ചയ്‌ക്കലിൽ ഗതാഗത നിയന്ത്രണമുണ്ടാകും.

കരാർ കമ്പനിക്ക് അഞ്ചു വർഷമാണ് പരിപാലനച്ചുമതല. അടിപ്പാതകൾക്കും മേൽപ്പാലങ്ങൾക്കും സ്ഥലമേറ്റെടുക്കേണ്ട ആവശ്യമില്ല. പണം പൂർണ്ണമായും നിർമാണത്തിനാണ് വകയിരുത്തുക. ഫാക്ടറിയിൽ നിർമ്മിക്കുന്ന റെഡിമെയ്ഡ് കോൺക്രീറ്റ് മാതൃകകളായ പ്രീ-കാസ്റ്റ് അടിപ്പാത നിർമ്മാണത്തിന് ഉപയോഗിക്കും. ഈഞ്ചയ്‌ക്കലിൽ നിർമ്മിക്കുന്ന മേൽപ്പാലം നാലുവരിയിലാണ് നിർമ്മിക്കുന്നത്. ചാക്ക ഫ്‌ലൈ ഓവർ മുതൽ മുട്ടത്തറ അണ്ടർപാസ് വരെയായിരിക്കും മേൽപ്പാലത്തിന്റെ നിർമ്മാണം. ഒമ്പതു സ്പാനുകൾ വീതമാണ് ഓരോ 25 മീറ്ററിലും ഉണ്ടാകുക. കഴിഞ്ഞ ജനുവരിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി (Central Minister Nitin Gadkari) യാണ് നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചത്.

Leave a Comment