ബസിന്റെ ചില്ല് തകര്‍ത്ത് വീണ്ടും പടയപ്പ

Written by Taniniram Desk

Published on:

മൂന്നാറിലെ (Munnar)ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന പടയപ്പയുടെ (Padayappa)ആക്രമണം. തമിഴ്‌നാട് ആര്‍ടിസിയുടെ(TNRTC) മൂന്നാര്‍- ഉദുമല്‍പേട്ട ബസിന്റെ ഗ്ലാസാണ് പടയപ്പ തകര്‍ത്തത്. രാജമല എട്ടാം മൈലിലാണ് ബസിന്റെ ചില്ലു തകര്‍ത്തത്. ആന ഇപ്പോള്‍ വനത്തിലാണെന്ന് വനംവകുപ്പ് അറിയിച്ചു. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് വാഹനങ്ങള്‍ക്ക് നേരെ ആനയുടെ ആക്രമണം ഉണ്ടാകുന്നത് . ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങുന്നത് വ്യാപകമായിരിക്കെ വനം വകുപ്പും സർക്കാരും അടിയന്തരമായി ഇടപെടണമെന്ന പൊതുജനങ്ങളുടെ ആവശ്യം ശക്തമായിരിക്കുകയാണ്.

See also  പാഠപുസ്തകത്തിലെ അച്ഛന്‍ പുരോഗമനത്തെ കളിയാക്കി ഹരീഷ് പേരടി

Related News

Related News

Leave a Comment