ചെന്നൈയിൽ സഞ്ചരിക്കാൻ ഇനി കയ്യിൽ പണം വേണ്ട

Written by Taniniram1

Published on:

ചെന്നൈ: ഇനി ചെന്നൈ നഗരത്തിൽ ബസിൽ യാത്ര ചെയ്യാൻ കയ്യിൽ പണം വേണമെന്നില്ല. പണമില്ലങ്കിലും സുഗമമായി യാത്ര ചെയ്യാം. ചെന്നൈ നഗരത്തിൽ പുതിയ പദ്ധതിക്ക് തുടക്കമായി. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ ഈ പദ്ധതി തുടങ്ങിയിരുന്നു. അക്കൗണ്ടിൽ പണമുണ്ടായാൽ മാത്രം മതി. എംടിസി ബസുകളിൽ ടിക്കറ്റിന് പണം നൽകുന്നതിനായി ഇ – ടിക്കറ്റ് സംവിധാനം സർക്കാർ ആരംഭിച്ചു കഴിഞ്ഞു. കാർഡ്, യുപിഐ എന്നിവ വഴി ടിക്കറ്റെടുക്കാൻ സൗകര്യമൊരുക്കുന്നതാണ് ഇ- ടിക്കറ്റ് സംവിധാനം. യുപിഐ വഴി പണം അടയ്ക്കുന്നതിന് ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയവയിലൊന്ന് ഇതിനായി തെരഞ്ഞെടുക്കാം. പ്രത്യേക യന്ത്രം ബസ് കണ്ടക്‌ടർമാരുടെ കൈവശമുണ്ടാകും. ഈ സംവിധാനം വഴി കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കയ്യിൽ പണമില്ലാത്തവർക്കും ഈ പദ്ധതി വഴി യാത്ര ചെയ്യാനാകും. 500 രൂപ നോട്ടുമായി എംടിസി ബസുകളിൽ കയറിയാൽ ഒരു രൂപ മുതൽ അഞ്ചുരൂപ വരെയുള്ള നാണയങ്ങൾ ഇല്ലാതെ വന്നാലോ ബസ് യാത്ര ദുഷ്കരമായിരിക്കും. എംടിസി ബസുകളിൽ ഇ-ടിക്കറ്റ് സംവിധാനം നടപ്പാക്കണമെന്ന് മുൻപ് ആവശ്യം ഉയർന്നിരുന്നു. ഇതിൻ്റെ ഭാഗമായി ചെന്നൈ നഗരത്തിൽ തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയിരുന്നു. വലിയ റോഡുകളും മെച്ചപ്പെട്ട ഗതാഗത ശൃംഖലയുമെല്ലാം ഉണ്ടെങ്കിലും യാത്രക്കാർക്ക് സുഗമമായ യാത്രാനുഭവം നൽകുന്നതിൽ ചെന്നൈ നഗരം പിറകിലാണ്. സുഗമമായ ഗതാഗതവുമായി ബന്ധപ്പെട്ട് ഐഐടി മദ്രാസിന്റെ നേതൃത്വത്തിൽ രാജ്യത്തെ 40 നഗരങ്ങളിൽ നടത്തിയ സർവേയിൽ ചെന്നൈ 15-ാം സ്ഥാനത്താണ്. പൊതുഗതാഗത സംവിധാനങ്ങളിലെ മോശം അവസ്ഥ, എസി – ഫീഡർ ബസുകളുടെ കുറവ് എന്നിവയാണ് യാത്രക്കാർ പ്രധാനമായും നേരിടുന്ന ബുദ്ധിമുട്ടുകൾ.

Related News

Related News

Leave a Comment