ചങ്ങാലൂരിൽ ബസ് അപകടത്തിൽപ്പെട്ടു

Written by Taniniram1

Published on:

ചെങ്ങാലൂർ: റോഡ് അപകടങ്ങൾ തുടർച്ചയായി കൊണ്ടിരിക്കെ വീണ്ടും ചെങ്ങാലൂരിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. എടത്തൂട്ടുപാടത്ത് നിയന്ത്രണംവിട്ട ബസ് മതിലിൽ ഇടിച്ച് ഡ്രൈവർക്ക് പരിക്കേൽക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. വെള്ളിക്കുളങ്ങര മുപ്ലിയം മണ്ണംപേട്ട തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന പീജീ ട്രാവൽസ് എന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഇഞ്ചക്കുണ്ട് സ്വദേശി പെരുമലക്കുന്നേൽ സാനിക്കാണ് പരുക്കേറ്റത്. സാനിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Comment