കടുത്ത വേനലിൽ ഓരോ ദിവസവും ചൂട് കൂടി വരുന്ന സാഹചര്യത്തിൽ വാട്ടർ ബെൽ മുഴക്കി വിദ്യാർത്ഥികളെ വെള്ളം കുടിക്കാൻ ഓർമ്മപ്പെടുത്തുന്നതിനോടൊപ്പം ഓരോ വിദ്യാലയ മുറ്റത്തും പക്ഷികൾക്ക് വെള്ളം കുടിക്കുവാനുള്ള ഒരു ഇടം സൃഷ്ടിക്കണമെന്ന് ഇ.ടി ടൈസൺ മാസ്റ്റർ എംഎൽഎ ആവശ്യപ്പെട്ടു. പി വെമ്പല്ലൂർ ഗവ. ഫിഷറീസ് എൽ.പി സ്‌കൂളിൽ ‘പറവകൾക്കൊരിറ്റ് കുടിനീര്’ എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎൽഎ. ചടങ്ങിൽ ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പ്രകാശിനി മുല്ലശ്ശേരി, പ്രധാന അദ്ധ്യാപിക വി.എസ് ശ്രീജ, പി ടി എ പ്രസിഡണ്ട് അൻസിൽ പുന്നിലത്ത്, മദർ പി ടി എ പ്രസിഡണ്ട് കൃഷ്‌ണേന്ദു, ബി ആർ സി കോഡിനേറ്റർ സി.ആർ ആദി, വിദ്യാലയ വികസന സമിതി അംഗങ്ങളായ സി.എ രാമചന്ദ്രൻ, സെയ്‌തു പുന്നിലത്ത്, അധ്യാപികമാരായ കെ.എ അനീഷ, കെ എസ്. ദിവ്യ, സി. എം. നിമ്മി, കെ. ആർ സുരഭി, കെ. യു. കൃഷ്ണ വേണി തുടങ്ങിയവർ സംസാരിച്ചു.
”പറവകൾക്കൊരിറ്റ് കുടിനീര്’ ഇ.ടി ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു’
Written by Taniniram1
Published on: