കോസ്റ്റ് ഗാർഡിൽ വനിതകളെ ഒഴിവാക്കാതെ സ്ഥിരം കമ്മിഷൻ വേണം സുപ്രീം കോടതി

Written by Taniniram Desk

Published on:

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ (Indian Coast Guard) വനിതാ ഉദ്യോഗസ്ഥർക്ക് സ്ഥിരം കമ്മിഷൻ (Permanent Commission) നൽകണമെന്ന ആവശ്യത്തിൽ സുപ്രീം കോടതിയുടെ (Supreme Court) അന്ത്യശാസനം. സ്ത്രീകളെ മാറ്റിനിർത്താൻ കഴിയില്ലെന്നും നിങ്ങൾക്ക് കഴിയില്ലെങ്കിൽ തങ്ങളത് നടപ്പാക്കുമെന്നും കോടതി പറഞ്ഞു. സ്ത്രീകളെ ഒഴിവാക്കാനാകില്ലെന്നും നിലവിലുള്ള മാനദണ്ഡങ്ങൾക്കനുസൃതമായി കേന്ദ്രം പ്രവർത്തിച്ചില്ലെങ്കിൽ കോസ്റ്റ് ഗാർഡ് വനിതാ ഓഫീസറുടെ പെർമനൻ്റ് കമ്മീഷൻ ഹർജി (Permanent Commission Petition) യിൽ നടപടിയെടുക്കാൻ ജുഡീഷ്യറി നിർബന്ധിതരാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സാങ്കേതികത പറഞ്ഞുള്ള വാദങ്ങൾ 2024-ലും നിലനിൽക്കില്ലെന്നും വനിതാ ഉദ്യോഗസ്ഥർക്ക് സ്ഥിരം കമ്മിഷൻ നൽകുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് (Chief Justice DY Chandrachud) കേന്ദ്രത്തിന് വേണ്ടി വാദിച്ച അറ്റോണി ജനറൽ ആർ വെങ്കിട്ടരമണി (Attorney General R Venkataramani) ആവശ്യപ്പെട്ടു. കോസ്റ്റ് ഗാർഡിനോട് ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെടുമെന്ന് ആർ വെങ്കിട്ടരമണി കോടതിയെ അറിയിച്ചു.

ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ (Indian Coast Guard) യോഗ്യരായ വനിതാ ഷോർട്ട് സർവീസ് കമ്മീഷൻ (Women’s Short Service Commission) ഉദ്യോഗസ്ഥർക്ക് പെർമനൻ്റ് കമ്മീഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ ഓഫീസർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. മാർച്ച് ഒന്നിന് വീണ്ടും കേസിൽ വാദം കേൾക്കും. വനിതാ ഉദ്യോഗസ്ഥർക്ക് പെർമനൻ്റ് കമ്മീഷൻ നിഷേധിച്ചതിന് സിജെഐ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നേരത്തെ കേന്ദ്രസർക്കാരിനെയും ഇന്ത്യൻ കോസ്റ്റ് ഗാർഡിനെയും രൂക്ഷമായി വിമർശിക്കുകയും സ്ത്രീകളെ നീതിപൂർവ്വം പരിഗണിക്കുന്ന നയം നാവികസേന കൊണ്ടുവരണമെന്നും പറഞ്ഞിരുന്നു.

See also  മലയാളത്തിലെ ആദ്യ വനിതാ ന്യൂസ്‌ റീഡർ ഹേമലത വിരമിച്ചു

Related News

Related News

Leave a Comment