കർഷകന് വസ്ത്രത്തിന്റെ പേരിൽ മെട്രോയിൽ അവ​ഗണന….

Written by Taniniram Desk

Published on:

ബെംഗളൂരു (Bengaluru): നമ്മ മെട്രോ ട്രെയിനി (Namma Metro Train) ൽ യാത്ര ചെയ്യാനെത്തിയ കർഷക(Farmer )നെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിന്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (Bengaluru Metro Rail Corporation) പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ സ്റ്റേഷനി (Rajajinagar Metro Station)ലാണു സംഭവം.

ഷർട്ടും മുണ്ടും തലയിൽ ചുമടുമായി എത്തിയ കർഷകൻ പ്ലാറ്റ്‌ഫോമിലേക്കു കടക്കാൻ ശ്രമിക്കവെയാണ് സുരക്ഷ ഉദ്യോഗസ്ഥൻ (security officer) തടഞ്ഞത്. ക്യുവിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥൻ കാരണം വ്യക്തമാക്കിയില്ല. സുരക്ഷാ ഭീഷണി ഉയർത്തുന്ന ഒരു വസ്തുക്കളും കർഷകന്റെ കൈയിൽ ഉണ്ടായിരുന്നില്ലയെന്നും വേഷത്തിന്റെ പേരിൽ മാറ്റിനിർത്തിയത് തികച്ചും അനീതിയാണെന്നു പലരും ചൂണ്ടിക്കാണിച്ചു

ക്യൂവിൽ നിന്നു മാറി നിൽക്കാൻ ആവശ്യപ്പെട്ട ജീവനക്കാർ 15 മിനിറ്റു കഴിഞ്ഞും കാരണം വ്യക്തമാക്കിയില്ല. കണ്ടു നിന്നവർ ഇതു ചോദ്യം ചെയ്തു. ബിഎംആർസിയുടെ ചട്ടം ലംഘിക്കാത്ത കർഷകന് യാത്ര ചെയ്യാൻ തടസ്സമൊന്നുമില്ലെന്ന് ഇവർ വാദിച്ചു. ഏറെ നേരത്തെ തർക്കത്തിന് ഒടുവിലാണ് കർഷകനെ യാത്ര ചെയ്യാൻ ജീവനക്കാരൻ അനുവദിച്ചത്. സംഭവത്തിന്റെ വിഡിയോ വിഡിയോ സമൂഹമാധ്യമങ്ങൾ പങ്കുവച്ചതോടെ ബിഎംആർസിക്ക് എതിരെ പ്രതിഷേധവും ചർച്ചകളും ശക്തമായി.
.

Related News

Related News

Leave a Comment