പാലക്കാട്: കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം നഷ്ടമായിരുന്ന പാസഞ്ചർ നിരക്ക് ട്രെയിനുകളിൽ പുനഃസ്ഥാപിച്ചു. കുറഞ്ഞ നിരക്ക് 30 രൂപയിൽനിന്ന് 10 രൂപയാക്കി റെയിൽവേയുടെ ഔദ്യോഗിക ആപ്പായ യു.ടി.എസിൽ ഈടാക്കിത്തുടങ്ങി. കോവിഡിന് ശേഷം പാസഞ്ചർ ട്രെയിനുകൾ ട്രാക്കിലെത്തിത്തുടങ്ങിയെങ്കിലും എക്സ്പ്രസ് നിരക്കാണ് ഈടാക്കിയിരുന്നത്. കോവിഡിന്റെ മറവിൽ തന്ത്രപരമായി പഴയ പാസഞ്ചർ നിരക്ക് പൂർണമായും അവസാനിപ്പിക്കുകയായിരുന്നു. ചെറിയ ദൂരത്തേക്കാണെങ്കിലും എക്സ്പ്രസ് നിരക്കാണ് നൽകേണ്ടിയിരുന്നത്. പാസഞ്ചർ ട്രെയിനിലെ മിനിമം നിരക്ക് 10 രൂപയാണെങ്കിൽ എക്സ്പ്രസുകളായതോടെ 35-40 രൂപയാണ് ഈടാക്കിയിരുന്നത്. ഈ നിരക്കാണ് ഇപ്പോൾ കുറച്ചത്. രണ്ട് ദിവസം മുമ്പാണ് നോർത്തേൺ റെയിൽവേ ഈ നിരക്ക് നടപ്പാക്കിത്തുടങ്ങിയത്. അതേസമയം, പാലക്കാട് ഡിവിഷനിൽ ഇത് സംബന്ധിച്ച് അറിയിപ്പ് എത്തിയിട്ടില്ലെന്ന് പി.ആർ.ഒ അറിയിച്ചു.
പാസഞ്ചർ ട്രെയിനിലെ മിനിമം നിരക്ക് വീണ്ടും 10 രൂപയാക്കി
Written by Taniniram1
Published on: