വീട്ടമ്മയ്ക്ക് 2,60,000 രൂപ നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ കോടതി

Written by Taniniram1

Published on:

തൃശൂർ : നിക്ഷേപ സംഖ്യകൾ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ വീട്ടമ്മക്ക് അനുകൂല വിധി. തൃശൂർ വി.കെ.എം.ലൈനിലെ കൂള വീട്ടിൽ സാലി ജോസ് ഫയൽ ചെയ്‌ത ഹർജിയിലാണ് തൃശൂരിലെ ശക്തൻനഗറിലുള്ള ലൈഫ് ഇൻഷുറൻസ് ഏജന്റ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ സെക്രട്ടറിക്കും പ്രസിഡണ്ടിനും എതിരെ ഇപ്രകാരം വിധിയായതു്.
ഹർജിക്കാരി വിവിധ നിക്ഷേപങ്ങളിലായി മൊത്തം 2,60,000 രൂപയാണ്നി ക്ഷേപിച്ചിരുന്നത്. നിക്ഷേപസംഖ്യകൾ തിരികെ നൽകാതിരുന്നതിനെത്തുടർന്നാണ് ഹർജി ഫയൽ ചെയ്യുകയുണ്ടായതു്. ആ കാലഘട്ടത്തിലെ സെക്രട്ടറി സാമ്പത്തികതിരിമറി നടത്തിയതിനാലാണ്നിക്ഷേപങ്ങൾ തിരികെ നൽകുവാൻ കഴിയാതിരുന്നതെന്നായിരുന്നു എതിർകക്ഷികളുടെ നിലപാട്. സഹകരണ
സംഘം നിയമപ്രകാരം ഉപഭോക്തൃകോടതി മുമ്പാകെ ഹർജി നിലനിൽക്കുന്നതല്ലെന്നും എതിർകക്ഷികൾ വാദിച്ചു. എന്നാൽ ഈ വാദങ്ങൾ കോടതി നിരാകരിക്കുകയായിരുന്നു.

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരിക്ക് നിക്ഷേപങ്ങൾ പ്രകാരമുള്ള 260000 രൂപയും ഓരോ നിക്ഷേപങ്ങൾക്കും വാഗ്ദാനം ചെയ്ത പലിശയും നഷ്ടപരിഹാരമായി 10000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.

See also  മുല്ലശ്ശേരി ഉപതെരഞ്ഞെടുപ്പ് : എൽഡിഎഫിന് ജയം

Leave a Comment