വിദ്യാർത്ഥികൾക്ക് ചിത്രരചന മത്സരം നടത്തി

Written by Taniniram1

Published on:

വടൂക്കര: വടൂക്കരയിലെ വിദ്യാർത്ഥികൾക്കായി വായനശാല ഹാളിൽ ചിത്രരചന മത്സരം നടത്തി. സന്മാർഗ്ഗദീപം ഗ്രാമീണവായനശാല, അക്ഷരമുറ്റം ബാലവേദിയുടെ ആഭിമുഖ്യത്തിലാണ് എൽ.പി,യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം നടത്തിയത്. ബാലവേദി കൺവീനർ വി.എ രാജു, സ്വാഗതം പറഞ്ഞു. ചെയർമാൻ പി പി ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. സഹൃദയ കോളേജ് അസി. പ്രൊഫസർ കെ ജയകുമാർ ഉദ്ഘാടനം ചെയ്തു. ശിവൻ മാഷ് നന്ദി പറഞ്ഞു. വായനശാല സെക്രട്ടറി ടി.കെ സത്യൻ, പ്രസിഡന്റ് തിലകൻ കൈപ്പുഴ, കമ്മിറ്റിയംഗം മുഹമ്മദ് ബാബു, സുമിത ടി വി എന്നിവർ നേതൃത്വം നൽകി. മത്സരിച്ച എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി.

Leave a Comment