Saturday, April 12, 2025

അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാൻ മലയാളിയും

Must read

- Advertisement -

ഖത്തർ പ്രധാന മന്ത്രി ഷെയ്ഖ് മുഹമ്മദ്‌ ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിമിന്റെ നേതൃത്വത്തിൽ ദോഹയിൽ നടക്കുന്ന അന്താരാഷ്ട്ര സാമ്പത്തിക ഫോറം പത്താം സമ്മിറ്റ് ഇന്ന് ഷെരാട്ടൺ മജ്‌ലിസ് ഹാളിൽ നടക്കും, വിവിധ രാഷ്ട്രങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഗവേഷണ പ്രതിഭകൾ സമ്മേളനത്തെ അഭിസംബോധന ചെയ്യും, ഇന്ത്യയിൽ നിന്ന് വിശ്രുത ചിന്തകൻ ഡോ :മുഹമ്മദ്‌ സലീം നദ്‌വി സമ്മേളത്തെ അഭിസംബോധന ചെയ്യും. ഖത്തർ ഇസ്ലാമിക്‌ മന്ത്രാലയവും വാണിജ്യ മന്ത്രായാലവും സംയുക്തമായി സഹകരിച്ചാണ് സമ്മിറ്റ് നടത്തുന്നത്. ടെക്നോളജിയും മൂല്യങ്ങളും എന്നതാണ് സമ്മേളന വിഷയം. ഖത്തർ വ്യവസായ മന്ത്രി മുഹമ്മദ്‌ ബിൻ ഹമദ് ഖാസിം അബ്ദുള്ള, മതകാര്യ മന്ത്രി ഷെയ്ഖ് ഗാനം ബിൻ ഷാ ഹീൻ എന്നിവരുടെ മേൽനോട്ടത്തിൽ നടക്കുന്ന ആഗോള ഇസ്ലാമിക്‌ ഫിനാൻസ് സമ്മിറ്റ് അന്തർദേശീയ പ്രതിഭകളുടെ സംഗമമാവും. ഇന്ത്യൻ പ്രതിനിധിഡോ :മുഹമ്മദ്‌ സലീം നദ്‌വി ആഗോള സമ്മേളനങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് .ഇന്ത്യയിലെ പ്രഥമ മുസ്‌ലിം ആരാധനാലയമായ ചേരമാൻ ജുമാ മസ്ജിദിന്റെ ചീഫ് ഇമാമും കണ്ണൂർ ത്വാബ നോളജ് ആൻഡ് റിസർച്ച് പാർക്ക് ചെയർമാനുമാണ് ഡോ :നദ്‌വി.ലോകത്തെ നൂറ് അറബി സാഹിത്യകാരന്മാരിൽ ഒരാളായി ജോർദാൻ അദ്ദേഹത്തെ 2018ൽ ആദരിച്ചിരുന്നു.

See also  കാനഡയിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് അക്രമം അഴിച്ചുവിട്ട് ഒരു സംഘം സിഖ് വംശജർ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article