വിദ്യാർത്ഥികൾക്ക് സ്നേഹപൂർവം സ്കോളർഷിപ്പ്

Written by Taniniram1

Published on:

മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട വിദ്യാർത്ഥികൾക്ക് കേരള സർക്കാരിന്റെ സാമൂഹ്യ സുരക്ഷ മിഷൻ വഴി സ്നേഹപൂർവ്വം സ്കോളർഷിപ്പ് നൽകുന്നു. ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓരോ വർഷവും വർഷം 3000 രൂപ ലഭിക്കും ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓരോ വർഷവും 5000 രൂപ ലഭിക്കും. പ്ലസ്‌ വൺ, പ്ലസ്‌ ടു കുട്ടികൾക്ക് ഓരോ വർഷവും 7500 രൂപ ലഭിക്കും. ഡിഗ്രിയ്ക്ക് പഠിക്കുന്ന കുട്ടികൾക്ക് ഓരോ വർഷവും 10,000 രൂപയും ലഭിക്കും. കുട്ടികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം വഴിയാണ് അപേക്ഷ നൽകേണ്ടത്.

വിശദവിവരങ്ങൾ ചുവടെ

  1. അപേക്ഷ ഫോറം*
  2. കുട്ടിയുടെ ആധാർ കാർഡിന്റെ കോപ്പി
  3. മരണമടഞ്ഞ രക്ഷിതാവിന്റെ മരണ സർട്ടിഫിക്കറ്റിന്റെ കോപ്പി*
  4. കുട്ടിയും ജീവിച്ചിരിക്കുന്ന രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിന്റെ കോപ്പി*

ജോയിന്റ് അക്കൗണ്ട്* തന്നെ വേണം സിംഗിൾ അക്കൗണ്ട് പറ്റില്ല ബാങ്കിൽ ചിലപ്പോൾ സിംഗിൾ അക്കൗണ്ട് മതി എന്ന് പറഞ്ഞാൽ സ്നേഹപൂർവ്വം സ്‌കോളർഷിപ്പിന് വേണ്ടിയാണ് എന്ന് പ്രത്യേകം പറയണം.

  1. റേഷൻ കാർഡ് BPL ആണെങ്കിൽ അതിന്റെ കോപ്പി മതിയാകും പിന്നെ വരുമാന സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല*

കാർഡ് APL ആണെങ്കിൽ വില്ലേജ് ഓഫീസിൽ നിന്ന് വാങ്ങുന്ന വരുമാന സർട്ടിഫിക്കറ്റ്*
( ഗ്രാമ പ്രദേശങ്ങളിൽ 20,000 രൂപയിൽ താഴെയുള്ള വരുമാന സർട്ടിഫിക്കറ്റ്/നഗരപ്രദേശമാണെങ്കിൽ 22,375 രൂപയിൽ താഴെയുള്ള വരുമാന സർട്ടിഫിക്കറ്റ്* )

( അക്ഷയ വഴി അപേക്ഷിച്ച ശേഷം വില്ലേജ് ഓഫീസിൽ പോയി സ്നേഹപൂർവ്വം സ്‌കോളർഷിപ്പിന് വേണ്ടിയാണെന്ന് പ്രത്യേകം പറയണം . കാരണം മിക്ക സ്ക്കോളർഷിപ്പിനും 1 ലക്ഷം മുതൽ 2.5 ലക്ഷം വരെയൊക്കെ ആണ് വരുമാന പരിധി. നേരിട്ട് പറഞ്ഞില്ല എങ്കിൽ മുകളിൽ പറഞ്ഞിരിക്കുന്ന വരുമാന പരിധിയിൽ താഴെയുള്ള വരുമാന സർട്ടിഫിക്കറ്റ് കിട്ടിയെന്ന് വരില്ല . അപ്പോൾ പിന്നെ സ്‌കോളർഷിപ്പിന് അപേക്ഷിക്കാനും കഴിയില്ല ) .ഇത്രയും കാര്യങ്ങൾപഠിക്കുന്ന സ്‌കൂളിന്റെ / കോളേജിന്റെ സ്ഥാപന മേധാവിയ്ക്ക് സമർപ്പിക്കണം. സ്‌കോളർഷിപ്പ് ഓൺലൈൻ ആയി ചെയ്യേണ്ടത് വിദ്യാഭ്യാസ സ്ഥാപനം ആണ് . സ്നേഹപൂർവ്വം സ്‌കോളർഷിപ്പ് അക്ഷയ വഴിയോ മറ്റു ജന സേവന കേന്ദ്രങ്ങൾ വഴിയോ ചെയ്യാൻ കഴിയില്ല.

Leave a Comment