ഗ്യാന്‍വാപിയില്‍ പൂജ തുടരാം; അപ്പീല്‍ തള്ളി അലഹബാദ് ഹൈക്കോടതി

Written by Web Desk2

Published on:

വാരണാസിയിലെ (varanasi) ഗ്യാന്‍വാപിയില്‍ (Gyanvapi Mosque) ഹിന്ദുക്കള്‍ക്ക് പൂജ തുടരാം. മസ്ജിദിന്റെ ഒരു ഭാഗത്തെ നിലവറകളില്‍ പൂജ അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. ജസ്റ്റീസ് രോഹിത് രജ്ജന്‍ അഗര്‍വാളിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.

1993 ല്‍ പൂജ തടഞ്ഞ സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമെന്ന് വ്യക്തമാക്കിയ കോടതി വിശ്വാസികളുടെ താല്‍പര്യത്തിന് എതിരായ നടപടിയാണെന്നും വ്യക്തമാക്കി. ജില്ലാ കോടതി ഉത്തരവ് എല്ലാ കാര്യങ്ങള്‍ പരിശോധിച്ച ശേഷം ഉള്ളതാണ്. വ്യാസ് കുടുംബത്തിന്റെ ആരാധനയ്ക്കുള്ള അവകാശം റദ്ദാക്കപ്പെട്ടു. ഇത് അനുഛേദം 25 ന്റെ ലംഘനമാണെന്നും 54 പേജുള്ള വിധി പ്രസ്താവനയില്‍ പറയുന്നു.

30 വര്‍ഷത്തിന് ശേഷമാണ് നിലവറകളില്‍ പൂജ നടത്താന്‍ വാരണാസി കോടതി അനുമതി നല്‍കിയത്. ഇതിനെയാണ് മസ്ജിദ് കമ്മിറ്റി ചോദ്യം ചെയ്തത്. സുപ്രീംകോടതിയെ സമീപിച്ചെങ്കിലും മസ്ജിദ് കമ്മിറ്റിയോട് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

Related News

Related News

Leave a Comment