മാതൃകയായി തൃശ്ശൂർ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ

Written by Taniniram1

Published on:

തൃശ്ശൂർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറുടെ അനുസ്മരണാർത്ഥം രോഗികൾക്കും അശരണർക്കും താങ്ങാവുകയാണ് തൃശ്ശൂർ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ. 2011 ഫെബ്രുവരിയിൽ കോളങ്ങാട്ടുകരയിൽ കെഎസ്ഇബി ജീവനക്കാരനെ രക്ഷപ്പെടുത്തുന്നതിനിടയിലാണ് ഫയർ ആൻഡ് റെസ്ക്യൂ സർവീസിലെ ഡ്രൈവർ വിനോദ് കുമാർ മരണമടഞ്ഞത്. അദ്ദേഹത്തിന്റെ അനുസ്മരണം കേരള ഫയർ സർവീസ് അസോസിയേഷൻ പാലക്കാട്‌ മേഖല കമ്മിറ്റിയുടെയും തൃശ്ശൂർ യൂണിറ്റ്‌ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ തൃശ്ശൂരിൽ നടന്നു, ചടങ്ങിൽ സെറിബ്രൽ പാഴ്സി രോഗം ബാധിച്ച കുട്ടിക്ക് വീൽചെയർ വിതരണം ചെയ്ത് ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ മാതൃകയായി. ഒല്ലൂക്കര ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ആർ രവി ഉദ്ഘാടനം ചെയ്തു. കെ എഫ് എസ് എ പാലക്കാട്‌ മേഖല പ്രസിഡന്റ്‌ എം രമേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിന് മേഖല സെക്രട്ടറി എൻ ഷാജി സ്വാഗതവും തൃശ്ശൂർ ജില്ലാ ഫയർ ഓഫീസർ എം എസ് സുവി, , തൃശ്ശൂർ സ്റ്റേഷൻ ഓഫീസർ വിജയകൃഷ്ണൻ കെ എഫ് എസ് എ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എൽ ഗോപാലകൃഷ്ണൻ മേഖല വൈസ് പ്രസിഡന്റ്‌ കെ ജ്യോതികുമാർ തൃശ്ശൂർ യൂണിറ്റ് കൺവീനർ കെ സജീഷ് പ്രകാശൻ മുരളീധരൻ എന്നിവർ സംസാരിച്ചു.

Related News

Related News

Leave a Comment