വാഹനാപകടമുണ്ടാക്കി മുങ്ങിയാല്‍ 10 വര്‍ഷം തടവും 7 ലക്ഷം പിഴയും; നിയമം തത്കാലം മരവിപ്പിച്ച് കേന്ദ്രം

Written by Taniniram1

Published on:

ജൂലായ് ഒന്നിന് പ്രാബല്യത്തില്‍ വരുന്ന ഭാരതീയ ന്യായസംഹിതയിലെ സെക്ഷന്‍ 106-ന്റെ ഉപവകുപ്പി (2) നെതിരേ ട്രക്ക് ഡ്രൈവര്‍മാരുടെ സംഘടന കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് ഈ വകുപ്പ് താത്കാലികമായി മരവിപ്പിച്ചത്.
അപകടമുണ്ടാക്കിയശേഷം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതെ ഡ്രൈവര്‍മാര്‍ ഓടിരക്ഷപ്പെടുന്ന (ഹിറ്റ് ആന്‍ഡ് റണ്‍) കേസുകളില്‍ അവര്‍ക്ക് 10 വര്‍ഷംവരെ തടവുശിക്ഷയും പിഴയുമാണ് ഈ വകുപ്പില്‍ വ്യവസ്ഥചെയ്തിരിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലം മുതല്‍ നിലവിലുള്ള ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടിച്ചട്ടം, ഇന്ത്യന്‍ തെളിവ് നിയമം എന്നിവ പിന്‍വലിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ തയ്യാറാക്കിയത്. മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ക്കായുള്ള ബില്ലുകള്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ചേര്‍ന്ന വര്‍ഷകാല സമ്മേളനത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചത്.

See also  സുരേഷ്‌ഗോപി ഇ കെ നായനാരുടെ വസതിലെത്തി ശാരദ ടീച്ചറെ സന്ദർശിച്ചു

Leave a Comment