ഇരിങ്ങാലക്കുടയ്ക്ക് അഭിമാനമായി കലാമണ്ഡലം പുരസ്കാര ജേതാക്കൾ

Written by Taniniram1

Published on:

ഇരിങ്ങാലക്കുട : സംഗമപുരിയുടെ സാംസ്കാരിക ഖ്യാതി ഉയർത്തിക്കൊണ്ട് വ്യത്യസ്ത‌ മേഖലയിൽ നിന്നുള്ള ആറു പേർ 2022ലെ കേരള കലാമണ്ഡലത്തിന്റെ അവാർഡുകൾ ഇന്ന് ഏറ്റുവാങ്ങി. കേരള കലാമണ്ഡലത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ എന്നിവരാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ഇരിങ്ങാലക്കുട നടനകൈരളി ഡയറക്ടർ വേണുജി (കേരള കലാമണ്ഡലം ഫെല്ലോഷിപ്പ്), അമ്മന്നൂർ ഗുരുകുലം പ്രസിഡണ്ട് കലാമണ്ഡലം നാരായണൻ നമ്പ്യാർ (കേരള കലാമണ്ഡലം അവാർഡ് – മിഴാവ്), അനൂപ് വെള്ളാനി & ശ്രീജിത്ത് വെള്ളാനി – (കേരള കലാമണ്ഡലം അവാർഡ് – (ഡോക്യുമെന്ററി – നാദഭൈരവി), ഡോ കെ എൻ പിഷാരടി.

ഇരിങ്ങാലക്കുട നടനകൈരളി ഡയറക്ടർ വേണുജി (കേരള കലാമണ്ഡലം ഫെല്ലോഷിപ്പ്), അമ്മന്നൂർ ഗുരുകുലം പ്രസിഡണ്ട് കലാമണ്ഡലം നാരായണൻ നമ്പ്യാർ (കേരള കലാമണ്ഡലം അവാർഡ് – മിഴാവ്), അനൂപ് വെള്ളാനി & ശ്രീജിത്ത് വെള്ളാനി – (കേരള കലാമണ്ഡലം അവാർഡ് – (ഡോക്യുമെന്ററി – നാദഭൈരവി), ഡോ കെ എൻ പിഷാരടി സ്‌മാരക കഥകളി ക്ലബ്ബ് പ്രസിഡണ്ട് അനിയൻ മംഗലശ്ശേരി (മുകുന്ദരാജ സ്മൃതി പുരസ്ക്കാരം), ഇരിങ്ങാലക്കുട ശ്രീ ഭരതം നൃത്ത കലാക്ഷേത്രം ഡയറക്ടർ കലാമണ്ഡലം പ്രഷീജ ഗോപിനാഥ് (വി എസ് ശർമ്മ എൻഡോവ്മെന്റ് – മോഹിനിയാട്ടം) എന്നിവരാണ് ഇന്നു നടന്ന അവാർഡ്‌ദാന ചടങ്ങിൽ മുഴുവൻ ഇരിങ്ങാലക്കുടക്കാർക്കും അഭിമാനിക്കത്തക്ക രീതിയിൽ അവാർഡുകൾ ഏറ്റുവാങ്ങിയത്.

Leave a Comment