ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും സ്ഥലം ഏറ്റെടുക്കാൻ കമ്മീഷണറുടെ ഉത്തരവായി

Written by Taniniram1

Published on:

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിന് ചുറ്റും നൂറു മീറ്റർ സ്ഥലം ഏറ്റെടുക്കുന്ന നടപടിക്ക് വീണ്ടും ജീവൻ വെക്കുന്നു. അക്വിസിഷന്റെ പ്രാരംഭ നടപടികൾക്കായി 10 കോടി രൂപ ചിലവഴിക്കാൻ ദേവസ്വം കമ്മീഷണറുടെ അനുമതിയായി. 2.8120 ഹെക്ടർ ഭൂമിയാണ് അക്വസിഷൻ ചെയ്ത് എടുക്കേണ്ടി വരിക. ക്ഷേത്ര വികസനത്തിന് അത്യാവശ്യമായ സ്ഥലം ഏറ്റെടുക്കൽ നടപടിക്ക് സുപ്രീം കോടതി ഉത്തരവ് ഉണ്ടെങ്കിലും സമ്മർദ്ദങ്ങൾ കാരണം കഴിഞ്ഞ യുഡിഎഫ് ഭരണ സമിതി ഇതിൽ നിന്നും പിന്നോക്കം പോയതോടെയാണ് ഏറ്റെടുക്കൽ നടപടി നിലച്ചത്. ഇത് പ്രാവർത്തികമായാൽ ചെയർമാൻ ഡോ വി കെ വിജയൻറെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ ഭരണ നേട്ടമായി ഭക്തർ വിലയിരുത്തും . ഇതോടെ പടിഞ്ഞാറേ നടയിലെ കുപ്പി കഴുത്ത് മാറി ഭക്തർക്ക് സുഗമമായി നടക്കാൻ കഴിയും. പടിഞ്ഞാറേ നടയിലെ കെട്ടിട ഉടമകൾക്കും ഇത് വലിയ ആശ്വാസമാണ് കെട്ടിടങ്ങൾ വിൽക്കാനോ നവീകരിക്കാനോ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു കെട്ടിട ഉടമകൾ.

See also  സമുദായ ശക്തി സമാഹരണത്തിലൂടെ മാത്രമേ സമുദായത്തിനു നേട്ടം ഉണ്ടാക്കാൻ കഴിയൂ: വെള്ളാപ്പള്ളി നടേശൻ

Leave a Comment