പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; മദ്രസ് അധ്യാപകന്‍ അറസ്റ്റില്‍

Written by Web Desk2

Published on:

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ മദ്രസ അധ്യാപകന്‍ (Madrassa Teacher) അറസ്റ്റില്‍. എടവക കമ്മോം കെ.സി മൊയ്തു എന്നയാളാണ് അറസ്റ്റിലായത്. മാനന്തവാടി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

പെണ്‍കുട്ടി വീട്ടില്‍ പറയുകയും തുടര്‍ന്ന് വീട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ എസ് ഐ ജാന്‍സി മാത്യു കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. തുടര്‍ന്നാണ് യുവാവിനെതിരെ കേസെടുത്തത്. മാനഭംഗത്തിനും പോക്‌സോ (Pocso) നിയമപ്രകാരവുമാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

Related News

Related News

Leave a Comment