ദിസ്പൂർ : 89 വർഷം പഴക്കമുള്ള മുസ്ലീം വിവാഹ നിയമം റദ്ദാക്കി ചരിത്രം സൃഷ്ടിച്ച് അസം സർക്കാർ. പ്രത്യേക മന്ത്രസഭയോ ഗത്തിന്റേതാണ് തീരുമാനം. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായാണ് 1935-ലെ മുസ്ലീം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമം പിൻവലിക്കാൻ തീരുമാനിച്ചതെന്ന് ടൂറിസം മന്ത്രി ജയന്ത മല്ലാ ബറുവ വ്യക്തമാക്കി. മുസ്ലീം വിവാഹങ്ങളും വിവാഹ മോചനങ്ങളും നിയമപ്രകാരം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. പകരം ഇവ സ്പെഷ്യൽ മാര്യേജ് ആക്ടിന്റെ പരിധിയിലായിരിക്കും രജിസ്റ്റർ ചെയ്യപ്പെടുക. ബഹുഭാര്യത്വം തടയുന്നതിനുള്ള നിയമനിർമ്മാണം ഉടനെന്നും സർക്കാർ അറിയിച്ചു. മുസ്ലീം വിവാഹങ്ങളും വിവാഹ മോചനങ്ങളും രജിസ്റ്റർ ചെയ്യുന്നതിനുള്ള അധികാരം ജില്ലാ കമ്മീഷണർറും ജില്ലാ രജിസ്ട്രാറും ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. 1935-ലെ നിയമപ്രകാരം സംസ്ഥാനത്ത് 94 മുസ്ലീം രജിസ്ട്രാർമാർ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഇവർക്ക് ഒറ്റ തവണ നഷ്ടപരിഹാരമായി രണ്ട് ലക്ഷം രൂപ നൽകാനും തീരുമാനമായി. ഈ സുപ്രധാന തീരുമാനത്തിലൂടെ ശൈശവ വിവാഹം തടയുന്നതിലുള്ള സുപ്രധാന മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്.
Related News