തിരുവനന്തപുരം : സംസ്ഥാനത്തിന് മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഉയര്‍ന്ന താപ നില (Temperature) തുടരുമെന്നാണ് മുന്നറിയിപ്പ്. ഒമ്പത് ജില്ലകളില്‍ ഇന്നും നാളെയും താപനില ഉയരാനുള്ള സാധ്യതയാണുള്ളതെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
ഏതാണ്ട് സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കൂടുവാന്‍ സാധ്യതയുണ്ട്. കൊല്ലം, ആലപ്പുഴ, പാലക്കാട് 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഇന്നും നാളെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.