Saturday, July 5, 2025

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് ട്രാന്‍സ് വിമന് ജീവപര്യന്തം

Must read

- Advertisement -

സേലം : പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് ട്രാന്‍സ് വിമന് ജീവപര്യന്തം തടവ്ശിക്ഷ. ഗായത്രി, മുല്ല എന്നീ ട്രാന്‍സ് വിമനാണ് (Trans Women) ജീവപര്യന്തം ശിക്ഷ കിട്ടിയത്.

തമിഴ്‌നാട് സേലത്ത് എടഗണശാലയിലെ ഹോട്ടലില്‍ ജോലി ചെയ്യുകായിരുന്ന പതിനാറുകാരനെയാണ് കല്ലുകടൈ സ്വദേശികളായ ഗായത്രിയും മുല്ലയും ചേര്‍ന്ന് പീഡിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി സൗഹൃദത്തിലാവുകയും തുടര്‍ന്ന് 2022 ജൂലായ് 14 ന് ഇരുവരും കുട്ടിയെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി.

മാതാപിതാക്കളോട് കുട്ടി പിന്നീട് സംഭവം വെളിപ്പെടുത്തുകയും തുടര്‍ന്ന് അവര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഗായത്രിയും മുല്ലയും അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെ പോക്‌സോ (Pocso) നിയമ പ്രകാരം വിചാരണ നടത്തിയ പ്രത്യേക കോടതി ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി.

See also  ചോറ്റാനിക്കരയിലെ പൂട്ടിക്കിടന്ന ഡോക്ടറുടെ വീട്ടിലെ ഫ്രിഡ്ജില്‍ തലയോട്ടിയും അസ്ഥികളും…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article