Saturday, April 5, 2025

യുഡിഎഫ് ഏകോപന സമിതി യോ​ഗം 25ന്; മുസ്‍ലിം ലീഗിന് മൂന്നാം സീറ്റില്ലെന്ന് കോൺ​ഗ്രസ്

Must read

- Advertisement -

യുഡിഎഫ് (DF) ഏകോപന സമിതി യോഗം (Coordination Committee Meeting) ഈ മാസം 25ന് ചേരും. കൊച്ചി (Kochi) യിൽ വെച്ചാണ് യോഗം. മുസ്ലിം ലീഗി (Muslim League) ന് മൂന്നാം സീറ്റ് നൽകാനാകില്ലെന്ന് കോൺഗ്രസ് (Congress) വീണ്ടും അറിയിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് (Lok Sabha Election) സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനം യോഗത്തിലുണ്ടാകും.

ഏകോപന സമിതി യോ​ഗത്തിന് മുമ്പായി ലീഗുമായി ഉഭയകക്ഷി യോഗം ചേരും. മൂന്നാം സീറ്റിന് പകരം ഒരു രാജ്യസഭാ സീറ്റ് ലീഗിന് നൽകുമെന്ന് വാർത്തകളുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ അംഗീകരിക്കാനാകില്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്. ഇക്കാര്യവും ലീഗിനെ അറിയിക്കും.

See also  തിരുവനന്തപുരത്ത് 14-കാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article