നാലുലക്ഷം കുടുംബങ്ങൾ ഭൂമിയുടെ അവകാശികൾ: സർക്കാരിന്റെ നേട്ടം ചരിത്രമായി

Written by Taniniram1

Published on:

ഏഴര വർഷം കൊണ്ട് നാലുലക്ഷം കുടുംബങ്ങൾ ഭൂമിയുടെ അവകാശികളായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ നാലാമത് പട്ടയമേള തൃശ്ശൂർ വിദ്യാർത്ഥി കോർണറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭൂരഹിതർ ഇല്ലാത്ത കേരളമെന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ മുൻഗണന കൊടുക്കുന്നത് എന്നും വ്യവഹാരത്തിൽ പെട്ടു കിടക്കുന്ന ഭൂമിയും അത് തീർപ്പാക്കി ജനങ്ങളുടെ കൈകളിൽ എത്തിക്കുക എന്ന ലക്ഷ്യവും സർക്കാരിനുണ്ട്. കേന്ദ്ര സർക്കാരിന് രാഷ്ട്രീയമായി പല നിലപാടുകൾ ഉണ്ടാവും. അത് ജനങ്ങൾക്കെതിരെ ഉപയോഗിക്കാമോ എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ ഇത്തരം നിലപാടിനോട് യോജിക്കാൻ സർക്കാരിന് കഴിയില്ല. പ്രതിപക്ഷവും ബിജെപിക്ക് ഒപ്പം നിന്ന് സർക്കാരിനെ എതിർക്കുന്നു. ഇതും നിർഭാഗ്യകരമായ ഒരു അവസ്ഥയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ചടങ്ങിൽ റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷത വഹിച്ചു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, പി ബാലചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് വിഎസ് പ്രിൻസ്, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

Leave a Comment