Saturday, April 12, 2025

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് 19.82 കോടി അനുവദിച്ചതായി ധനമന്ത്രി

Must read

- Advertisement -

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണം (School Midday Meal Scheme) നൽകുന്നതിനായി 19.62 കോടി രൂപ അനുവദിച്ചുവെന്ന് ധനമന്ത്രി (Finance Minister of Kerala) കെ.എന്‍ ബാലഗോപാല്‍ (KN Balagopal). ജനുവരിയിലെ പാചക ചെലവ് ഇനത്തിലാണ് തുക നല്‍കിയതെന്നും അദ്ദേഹം അറിയിച്ചു.

ഉച്ചഭക്ഷണ പദ്ധതിയ്ക്ക് സംസ്ഥാന വിഹിതമായി ഈവര്‍ഷം 122.57 കോടി രൂപയാണ് നല്‍കിയിട്ടുള്ളത്. പോഷണ്‍ അഭിയാന്‍ പദ്ധതിയില്‍ ഈവര്‍ഷം സംസ്ഥാനത്തിന് 284 കോടി രൂപയാണ് കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത്. എന്നാൽ 178 കോടി രൂപ മാത്രമെ ഇതുവരെ അനുവദിച്ചിട്ടുള്ളൂ. 106 കോടി രൂപ കുടിശികയാണെന്നും മന്ത്രി വ്യക്തമാക്കി.

See also  ആലുവയിൽ കാണാതായ പെൺകുട്ടികളെ തൃശ്ശൂരിൽ കണ്ടെത്തി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article