സംസ്ഥാനത്തെ 23 തദ്ദേശവാർഡുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് (By Election) ആരംഭിച്ചു. പത്ത് ജില്ലകളിളായി ഒരു കോർപ്പറേഷൻ നാലു മുനിസിപ്പാലിറ്റി 18 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. രാവിലെ ഏഴ് മണി മുതൽ ആരംഭിച്ച തെരഞ്ഞെടുപ്പ് വൈകുന്നേരം ആറ് മണിയ്ക്ക് അവസാനിക്കും. നാളെയാണ് വോട്ടെണ്ണൽ.
ആകെ 88 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. അതിൽ 33 പേർ സ്ത്രീകളാണ്. ലോക്സഭ തെരഞ്ഞെടുപ്പിന് (Parliament Election) മുന്നോടിയായിട്ടുള്ള ഈ ഉപതെരഞ്ഞെടുപ്പുകൾ ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ ടെസ്റ്റ് ഡോസായാണ് വിലയിരുത്തപ്പെടുന്നത്.