ലോകസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം നൽകണമെന്ന് ധീവര സഭ

Written by Taniniram1

Published on:

എറണാകുളം: ലോകസഭാ തെരഞ്ഞെടുപ്പിൽ(Loksabha Election) സ്ഥാനാർത്ഥിത്വം നൽകണമെന്ന് ധീവരസഭ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.ആലപ്പുഴ-എറണാകുളം-തൃശ്ശൂർ-കോഴിക്കോട്-വടകര- കാസർഗോഡ്-ക ണ്ണൂർ-കോട്ടയം- കൊല്ലം-തിരുവനന്തപുരം എന്നീ ലോക സഭാമണ്ഡലങ്ങളിൽ നിർണായക സ്വാധീനമുള്ള ധീവരസ മുദായത്തിൽപ്പെട്ട രാഷ്ട്രീയപ്രവത്തകർക്കു ലോകസഭാ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വം നൽക ണമെന്ന് കോൺഗ്ര സ്-ബിജെപി-സിപിഐഎം-സിപിഐ എന്നീ രാഷ്ട്രീയ പാർട്ടികളോട് എറണാകുളത്ത് കൂടിയ ധീവരസഭയുടെ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെ ട്ടു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സും ബിജെപിയും,സ്ഥാനാർത്ഥിത്വം നൽകിയെങ്കിലും സിപിഎം(CPIM) ഉം, സിപിഐയും(CPI) ഇതുവരെ ലോകസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം നൽകുകയുണ്ടായില്ല. സിപിഐ നിയമസഭാ തെരഞ്ഞെടുപ്പിൽ പോലും ഇതുവരെ സ്ഥാനാർത്ഥിത്വം നൽകിയിട്ടില്ല. പ്രബലസമുദായങ്ങളിൽപ്പെട്ടവർക്കു മാത്രം സ്ഥാനാർത്ഥിത്വം നൽകുന്ന ഈ നടപടി അവസാനിപ്പിച്ചു ധീവരസമുദായത്തിൽപ്പെട്ടവർക്കും സ്ഥാനാർത്ഥിത്വം നൽകണമെന്ന് സംസ്ഥാന കമ്മിറ്റി ഈ രാഷ്ട്രീയ പാർട്ടികളോട് ആവശ്യപ്പെട്ടു. സ്ഥാനാർത്ഥിത്വം കൂടി പരിഗണിച്ചായിരിക്കണം ലോകസഭാ തെരഞ്ഞെ ടുപ്പിൽ ധീവരസഭ രാഷ്ട്രീയ പാർട്ടികളോടും, മുന്നണികളോടുമുള്ള നിലപാടു സ്വീകരിക്കേണ്ടതെന്നും യോഗം തീരുമാനിച്ചു. സിപിഐ എം ഉം, സിപി ഐയും, ഉൾപ്പെട്ട എൽഡിഎഫ് ആണെങ്കിൽ 2016 മുതൽ ധീവരസഭയോടും, ധീവരസമുദായത്തോടും, തികഞ്ഞ അവഗണന കാണി ക്കുകയും ഉള്ള ആ നുകൂല്യങ്ങൾ പോലും ഇല്ലാതാക്കുകയും ഒരു ചർച്ചയ്ക്ക് പോലും തയ്യാറാകാതിരിക്കുകയും ചെയ്യുന്ന സമീ പനമാണുസ്വീകരിച്ചു വരുന്നത്.

ഈ നിഷേധാത്മക നിലപാടിൽയോഗം പ്രതിഷേധം രേഖ പ്പെടുത്തുകയും ധീവരസമുദായത്തിൻ്റെപരമപ്രധാനമായ ആവശ്യത്തിനോടു നീതിപുലർത്തണമെന്നാവശ്യപ്പെടുകയും ചെയ്തു. ഫെബ്രുവരി 25ന് കൂടുന്ന സംസ്ഥാന പോഷക സംഘടന കളുടെ ജനറൽ ബോഡി യോഗവും മാർച്ച് 2 നു നടക്കുന്ന സഭയുടെ സംസ്ഥാന കൗൺസിൽ അംഗങ്ങളു ടെയും ജില്ലാ താലൂക്ക് കമ്മിറ്റി അംഗങ്ങളുടെയും പോഷക സംഘടനകളുടെ സംസ്ഥാന ജില്ലാ താലൂക്ക് കമ്മിറ്റി അംഗങ്ങളുടെയും കരയോഗം പ്രസിഡ ൻറ്-സെക്രട്ടറിമാരുടെയും നേതൃയോഗവും തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നയം വിശദമായി ചർച്ച ചെയ്യാനും യോഗം തീരുമാനിച്ചു.

Related News

Related News

Leave a Comment