ന്യൂഡൽഹി: രാജ്യത്തെ റെയിൽവേ ട്രാക്കുകൾ കീഴടക്കാൻ കൂടുതൽ അമൃത് ഭാരത് ട്രെയിനുകളെത്തുന്നു. നിലവിൽ സർവീസ് നടത്തുന്ന രണ്ട് അമൃത് ഭാരത് ട്രെയിനുകൾക്കും മികച്ച പ്രതികരണം ലഭിച്ചതോടെയാണ് കൂടുതൽ ട്രെയിനുകൾ നിരത്തിലിറക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചിരിക്കുന്നത്. 50 അമൃത് ഭാരത് ട്രെയിനുകൾക്കുകൂടി അനുമതി നൽകിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേ ഭാരത് വിജയകരമായി സർവീസ് തുടരുന്നതിനിടെയാണ് അമൃത് ഭാരത് എക്സ്സുകൾ കൂടി നിരത്തിലിറക്കുന്നത്. നിലവിൽ രണ്ട് അമൃത് ഭാരത് ട്രെയിനികളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്. ദർഭംഗ – അയോധ്യ – ആനന്ദ് വിഹാർ ടെർമിനൽ, മാൾഡ ടൗൺ – ബംഗളൂരു എന്നിവടങ്ങളിലേക്കാണ് ഈ സർവീസുകൾ. കഴിഞ്ഞവർഷം ഡിസംബർ 30നായിരുന്നു ഈ ട്രെയിനുകൾ സർവീസ് ആരംഭിച്ചത്. ഇവ വിജയകരമായതോടെയാണ് 50 പുതിയ ട്രെയിനുകൾ കൂടി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്.
Related News