കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം; ഞെട്ടലോടെ റെയിൽവേ

Written by Taniniram Desk

Published on:

പുതിയ 50 ട്രെയിനുകള്‍ക്ക് കൂടി അനുമതി പ്രഖ്യാപിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി(Railway Minister) അശ്വിനി വൈഷ്ണവ്(Aswini Vaishnav). രണ്ട് അമൃത് ഭാരത് ട്രെയിനുകള്‍ (Amrit Bharat Express) അവതരിപ്പിച്ചതിന് തൊട്ടു പിന്നാലെയാണ് പ്രഖ്യാപനം .2023 ഡിസംബര്‍ 30നാണ് രണ്ട് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ എത്തിയത്
ദര്‍ഭംഗ(Darbhanga)-അയോധ്യ(Ayodhya)-ആനന്ദ് വിഹാര്‍ ടെര്‍മിനല്‍(Anand Vihar Terminal), മാള്‍ഡ ടൗണ്‍(Malda Town)-സര്‍ എം. വിശ്വേശ്വരയ്യ ടെര്‍മിനസ് (M.Visweswarayya Terminal)(ബംഗളൂരു) എന്നിവയെ ബന്ധിപ്പിക്കുന്നതാണ് അമൃത് ഭാരത് ട്രെയിനുകള്‍ (Amrit Bharat Express) .

തുടക്കം മുതൽ തന്നെ മികച്ച പ്രതികരണമാണ് അമൃത് ഭാരതിന് ലഭിച്ചത്. ഇതേ തുടര്‍ന്നാണ് 50 പുതിയ അമൃത് ഭാരത് എക്സ്പ്രസ് (Amrit Bharat Express)ട്രെയിനുകള്‍ അനുവദിക്കുന്നതെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പറഞ്ഞു. കേരളത്തിലും തിരക്കേറെയുള്ള റൂട്ടുകളില്‍ അമൃത് ഭാരത് ട്രെയിന്‍ (Amrit Bharat Express)റെയില്‍വേ എത്തിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമൊന്നും ആയിട്ടില്ല.

അമൃത് ഭാരത് ട്രെയിനുകളുടെ സവിശേഷത..

എയര്‍കണ്ടീഷന്‍ ചെയ്യാത്ത കോച്ചുകള്‍ ഉള്ള ലിങ്ക് ഹോഫ്മാന്‍ ബുഷ് (LHB) പുഷ്-പുള്‍ ഡിസൈനുള്ള അതിവേഗ പാസഞ്ചര്‍ ട്രെയിനുകളാണ് അമൃത് ഭാരത് എക്സ്പ്രസ് (Amrit Bharat Express)ട്രെയിനുകള്‍. മുന്നിലും പിന്നിലും എന്‍ജിനുകളുണ്ട്. ട്രെയിന്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോഴും നിറുത്തുമ്പോഴും സാധാരണയായി അനുഭവപ്പെടുന്ന ജെര്‍ക്കിംഗ് ഇഫക്റ്റ് (Jerking Effect)വളരെ കുറവാണ്. അതുകൊണ്ടു തന്നെ യാത്ര വളരെ സുഗമമായിരിക്കുമെന്ന് റെയില്‍വേ പറയുന്നു.

കൂടാതെ സ്ലൈഡിംഗ് വിന്‍ഡോകള്‍(Sliding Window), ഡസ്റ്റ് സീല്‍ ചെയ്ത വിശാലമായ ഗാംഗ്‌വേകള്‍(Gangway), ടോയ്ലറ്റുകളിലും ഇലക്ട്രിക്കല്‍ ക്യൂബിക്കിളുകളിലും എയറോസോള്‍ (Aerosole)അടിസ്ഥാനമാക്കിയുള്ള അഗ്‌നിശമന സംവിധാനം, എമര്‍ജന്‍സി ഡിസാസ്റ്റര്‍ മാനേജ്മെന്റ് ലൈറ്റ്, ഫ്‌ലോര്‍ ഗൈഡ് ഫ്‌ലൂറസെന്റ് സ്ട്രിപ്പുകള്‍, എല്‍.ഡബ്ല്യു.എസ് കോച്ചുകള്‍ക്കുള്ള ബെഞ്ച്-ടൈപ്പ് ഡിസൈന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇവയെല്ലാം യാത്രക്കാര്‍ക്ക് മെച്ചപ്പെടുത്തിയതും സുരക്ഷിതവുമായ യാത്രാനുഭവം ഉറപ്പാക്കുന്നു.

See also  അന്ന സെബാസ്റ്റ്യന്റെ മരണം തൊഴിൽ സമ്മർദ്ദമെന്ന് ആരോപണം അന്വേഷിക്കുമെന്ന് കേന്ദ്ര മന്ത്രി ശോഭകരന്തലജെ, സംഭവത്തിൽ വ്യാപക പ്രതിഷേധം

Leave a Comment